
മധ്യ അമേരിക്കൻ രാജ്യമായ ബെലീസിൽ വിമാനം ഹൈജാക്ക് ചെയ്ത അമേരിക്കൻ പൌരന് വിമനത്തിൽ വച്ച് വെടിയേറ്റു. വ്യാഴാഴ്ചയാണ് സംഭവം. അമേരിക്കൻ പൗരനായ അകിന്യേല സാവ ടെയ്‌ലർ കത്തികാട്ടി ഭീഷണിപ്പെടുത്തി ഒരു ബലീസിയൻ ആഭ്യന്തര വിമാനം ഹൈജാക്ക് ചെയ്തു. മൂന്ന് യാത്രക്കാരെ ഇയാൾ പരുക്കേൽപ്പിക്കുകയും ചെയ്തു. അംഗീകൃത തോക്ക് ലൈസൻസ് ഉണ്ടായിരുന്ന മറ്റൊരു യാത്രക്കാരൻ ഇയാൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു എന്ന് ബെലീസിയൻ അധികാരികൾ അറിയിച്ചു.
കാലിഫോർണിയയിൽ നിന്നുള്ള 49 കാരനായ പ്രതി വിമാനം രാജ്യത്തിന് പുറത്തേക്ക് ബലമായി കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നുവെന്ന് ആരോപിക്കപ്പെടുന്നു.
രണ്ട് അമേരിക്കക്കാർ ഉൾപ്പെടെ 14 യാത്രക്കാരുമായി വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെയാണ് കുഴപ്പങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
“പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ വിമാനം ഹൈജാക്ക് ചെയ്തതായി പോലീസിന് വിവരം ലഭിച്ചു,” ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യം വിടാനുള്ള ഉദ്ദേശ്യത്തോടെ ടെയ്‌ലർ കത്തി വീശി വിമാനത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബെലീസിൽ നിന്നുള്ള മൂന്ന് യാത്രക്കാർക്ക് സംഘർഷത്തിനിടെ കത്തിക്കുത്ത് പരിക്കേറ്റു. ഏറ്റുമുട്ടൽ എങ്ങനെയായിരുന്നുവെന്ന് കൃത്യമായി വ്യക്തമല്ല, പക്ഷേ ലൈസൻസുള്ള തോക്ക് കൈവശം വച്ചിരുന്ന സഹയാത്രികനാണ് പ്രതിയുടെ നെഞ്ചിൽ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
California Man Seized a Flight at Knifepoint in Belize