പോളിംഗ് ബൂത്തിൽ കാണാം! കൊട്ടിക്കയറി കൊട്ടിക്കലാശം, ഡൽഹിയിൽ ഇനി നിശബ്ദ പ്രചരണം; വോട്ടെടുപ്പ് ബുധനാഴ്ച

ഡൽഹി: രാജ്യതലസ്ഥാനത്ത് ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യ പ്രചരണത്തിന് കൊട്ടിക്കലാശം. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം വൈകുന്നേരത്തോടെ അവസാനിച്ചു. നാളെ നിശബ്ദ പ്രചരണം കഴിഞ്ഞാൽ മറ്റന്നാൾ ഡൽഹി ജനത വിധിയെഴുതും. ഡൽഹിയിലെ 70 മണ്ഡലങ്ങളിലും ബുധനാഴ്ചയാണ് വോട്ടെടുപ്പ്. അവസാനഘട്ട പ്രചരണത്തില്‍ കളം നിറഞ്ഞ് നേതാക്കള്‍. ബജറ്റും നികുതിയിളവും ഡല്‍ഹിയിലെ മലിനീകരണവും ഉള്‍പ്പെടെ ചര്‍ച്ചാവിഷയമായി. ബിജെപിക്കായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ജെപി നദ്ദയും കളത്തിലിറങ്ങി. കോണ്‍ഗ്രസിന്റെ പ്രചരണത്തിന് കരുത്തുപകരാന്‍ പ്രിയങ്ക ഗാന്ധിയാണെത്തിയത്.

രാജ്യ തലസ്ഥാനത്ത് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ഏവരും ആവേശത്തോടെയും ആകാംക്ഷയോടെയുമാണ് ഉറ്റുനോക്കുന്നത്. മുമ്പൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രയും പ്രക്ഷുബ്‌ധമായിരുന്നു കഴിഞ്ഞ കാല രാഷ്‌ട്രീയമെന്നത് ഓരോരുത്തരുടേയും ശ്രദ്ധ രാജ്യതലസ്ഥാനത്തേക്ക് ക്ഷണിക്കുന്നതാണ്.

മുഖ്യമന്ത്രിയും ഭരണ കക്ഷിയായ ആം ആദ്‌മി പാര്‍ട്ടിയിലെ (എഎപി) മറ്റ് മന്ത്രിമാരും ജയിലിലേക്ക് പോകുന്ന അതീവ നാടകീയതയ്‌ക്കായിരുന്നു ഡല്‍ഹി സാക്ഷ്യം വഹിച്ചത്. സംസ്ഥാനത്തിന്‍റെ അധികാരം ഉറപ്പാക്കാൻ സംസ്ഥാന സർക്കാരും കേന്ദ്രവും പരസ്പരം മത്സരിക്കുന്ന സാഹചര്യവുമുണ്ടായി. ഫെബ്രുവരി 5-ന് വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഡല്‍ഹിയില്‍ ഭരണം തുടരാന്‍ എഎപി ലക്ഷ്യം വയ്‌ക്കുമ്പോള്‍ തിരിച്ചുവരവാണ് കോൺഗ്രസും ബിജെപിയും ഉന്നംവയ്‌ക്കുന്നത്.

More Stories from this section

family-dental
witywide