ഫെബ്രുവരി ഒന്നുമുതൽ മെക്സിക്കോ, കാനഡ, ചൈന എന്നീ രാജ്യങ്ങൾ ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി ചുങ്കം ചുമത്തുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.
മെക്സിക്കോയ്ക്ക് 25%, കാനഡയ്ക്ക് 25%, ചൈനയ്ക്ക് 10% എന്നിങ്ങനെ തീരുവ ചുമത്തുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എന്നാൽ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിന് 10 ശതമാനം മാത്രമേ താരിഫ് ചുമത്തുകയുള്ളു, അതും ഫെബ്രുവരി 18 മുതൽ.
ഭാവിയിൽ യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾക്കും തീരുവ ചുമത്താൻ പദ്ധതിയിട്ടിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. കാരണം യുഎസിനോടുള്ള അവരുടെ ഇടപെടൽ ശരിയായരീതിയിലല്ല എന്നാണ് ട്രംപിൻ്റെ നിലപാട്.
ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ കൊന്നൊടുക്കിയ നിയമവിരുദ്ധ ലഹരി മരുന്നായ ഫെന്റനൈൽ വ്യാപകമായും നിയമവിരുന്ധമായും അമേരിക്കയിൽ വിതരണം ചെയ്തതിനുള്ള മറുപടിയായാണ് കാനഡയും മെക്സിക്കോയും എതിരെ തീരുവ ചുമത്തിയതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.
”പ്രസിഡൻ്റ് നൽകിയ വാഗ്ദാനങ്ങൾ പ്രസിഡൻ്റ് പാലിച്ചു”. അനധികർത കുടിയേറ്റക്കാരെ നേരിടുന്നതിലും താരിഫ് ചുമത്തുന്നതിലും ട്രംപ് നൽകിയ വാഗ്ദാനം പാലിച്ചെന്നും വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ലീവിറ്റ് പറഞ്ഞു
തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, ചൈനീസ് നിർമ്മിത ഉൽപ്പന്നങ്ങൾക്ക് 60% വരെ തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു, എന്നാൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തിയ ആദ്യ ദിവസം തന്നെ അടിയന്തര നടപടി സ്വീകരിക്കുന്നത് നിർത്തിവച്ചു, പകരം ഈ വിഷയം പഠിക്കാൻ തന്റെ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.
2018 മുതൽ ചൈനയിൽ നിന്നുള്ള യുഎസ് സാധനങ്ങളുടെ ഇറക്കുമതി കുറഞ്ഞു, ട്രംപ് തന്റെ ആദ്യ ഭരണകാലത്ത് ഏർപ്പെടുത്തിയ വർദ്ധിച്ച താരിഫുകളുടെ ഒരു പരമ്പരയാണ് ഇതിന് കാരണമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
Canada, Mexico and China face tariffs from US says Trump