നിജ്ജറിന്റെ കൊലപാതകം: വിദേശ രാജ്യത്തിന്റെ ബന്ധത്തിന് തെളിവില്ലെന്ന് വ്യക്തമാക്കി കാനഡയുടെ റിപ്പോർട്ട്

ദില്ലി: കാഡനയുടെ തെരഞ്ഞെടുപ്പ് പ്രക്രിയകളിലും ജനാധിപത്യ സ്ഥാപനങ്ങളിലും വിദേശ ഇടപെടൽ ആരോപിക്കപ്പെടുന്നതിനെ കുറിച്ച് അന്വേഷിക്കുന്ന റിപ്പോർട്ട് പുറത്തിറക്കി കനേഡിയൻ കമ്മീഷൻ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ വിദേശ രാഷ്ട്രവുമായി കൃത്യമായ ബന്ധമില്ലെന്ന് തെളിയിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2023 ജൂണിൽ വാൻകൂവറിൽ വെച്ചാണ് കനേഡിയൻ പൗരനായ നിജ്ജാർ കൊല്ലപ്പെട്ടത്. നിജ്ജറുടെ കൊലപാതരത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചു.

തുടർന്ന് നയതന്ത്ര പ്രശ്നം ഉടലെടുത്തിരുന്നു. കൊലപാതകവുമായി വിശ്വസനീയമായ വിവരങ്ങൾ യുഎസ് ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ പങ്കാളികളുമായി പങ്കുവെച്ചിരുന്നുവെന്നും ട്രൂഡോ അവകാശപ്പെട്ടു. അതേസമയം, കാനഡ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ഇന്ത്യ തള്ളുകയും തുടർന്ന് ഹൈക്കമ്മീഷണറെ തിരികെ വിളിക്കുകയും ചെയ്തിരുന്നു. നിജ്ജാറിനെ കൊലപ്പെടുത്തിയതിനെക്കുറിച്ച് ഇന്ത്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായി റിപ്പോർട്ട് ആരോപിക്കുമ്പോൾ, അദ്ദേഹത്തിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വിദേശ രാജ്യവുമായി ബന്ധമില്ലെന്നും വ്യക്തമാക്കി.

Canada Report On Khalistani Terrorist Hardeep Nijjar’s Murder

More Stories from this section

family-dental
witywide