എന്ത് വിധിയിത്…! ജസ്റ്റിൻ ട്രൂഡോയുടെ രാജി ആഘോഷിച്ച് ഫുഡ് ജോയിൻ്റ്, ബർ​ഗറിന് വെറും രണ്ട് ഡോളർ

ഒട്ടാവ: കാനഡയിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വച്ചത് ആഘോഷിച്ച് രാജ്യത്തെ ഫുഡ് ജോയിൻ്റ് ബേക്കറി. പ്രധാനമന്ത്രി രാജിവച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ബേക്കറി രണ്ട് ഡോളറിനാണ് ബർഗറുകൾ നൽകിയത്. പ്രധാനമന്ത്രി രാജിവെച്ചത് സന്തോഷം പകരുന്ന കാര്യമാണെന്നും അതുകൊണ്ടുതന്നെ ഓഫർ വിലക്ക് ബർ​ഗർ വിൽക്കുകയാണെന്നും സ്ഥാപനം അറിയിച്ചു.

ബർഗറിന്റെ ഓഫർ തങ്ങളുടെ ഓൺലൈനിൽ അവർ ചിത്രങ്ങൾ അടക്കം പങ്കിട്ടു. “Grill & Chill TRUDEAU RESIGNATION SPECIAL $2 BURGERS Drive-thru.” എന്നാണ് അവർ പോസ്റ്റിൽ കുറിച്ചത്. ജനപ്രീതി കുത്തനെയിടിഞ്ഞതിനാൽ തിങ്കളാഴ്ചയാണ് ജസ്റ്റിൻ ട്രൂഡോ പ്രധാനമന്ത്രി സ്ഥാനത്തുനിന്നും ലിബറൽ പാർട്ടി നേതാവ് സ്ഥാനത്തുനിന്നും രാജി പ്രഖ്യാപിച്ചത്. ഇന്ത്യൻ വംശജ അനിത ആനന്ദ് പ്രധാനമന്ത്രിയായേക്കുമെന്ന് അഭ്യൂഹമുയർന്നു.

Canadian Food joint bakery celebrates Trudeau resignation

More Stories from this section

family-dental
witywide