എത്തിയത് ടൂറിസ്റ്റായി, രാജ്യത്ത് നടത്തിയത് മതപരിവർത്തന പരിപാടികൾ; കനേഡിയൻ പൗരനെ നാടുകടത്തി ഇന്ത്യ

ഡൽഹി: ടൂറിസ്റ്റ് വിസയിൽ എത്തി രാജ്യത്ത് മതപരിവർത്തനത്തിന് നേതൃത്വം നൽകിയ കനേഡിയൻ പൗരനെ ഇന്ത്യ നാടുകടത്തി. ബ്രാൻഡൻ ജോയൽ ഡെവിൽറ്റ് എന്നയാളെയാണ് തിരിച്ചതെന്നാണ് റിപ്പോർട്ടുകൾ. വിനോദ സഞ്ചാരി എന്ന നിലയിലാണ് ബ്രാൻഡൻ ഇന്ത്യയിൽ എത്തിയത്. ജനുവരി 17 ന് വിസയുടെ കാലാവധി കഴിഞ്ഞിട്ടും തിരിച്ചു പോകാതെ അസമിലെ ജോർഹട്ട് ജില്ലയിൽ തങ്ങി ഇയാൾ സുവിശേഷ പ്രവർത്തനം നടത്തുകയായിരുന്നു.

ഇന്ത്യൻ ടൂറിസ്റ്റ് വിസ നിയമ പ്രകാരം വിദേശികൾക്ക് മതപ്രചാരണത്തിന് മതപരിവർത്തനത്തിനും വിലക്കുണ്ട്. ഫെബ്രുവരി അഞ്ചിന് ജോഹർട്ട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൊൽക്കത്ത ആസ്ഥാനമായുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസാണ് (FRRO) നടപടികൾ ഏകോപിച്ചത്. ഫെബ്രുവരി ആറിന് ജോർഹട്ട് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ കൊൽക്കത്ത വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് ഡൽഹിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പുലർച്ചെ, അദ്ദേഹത്തെ ടൊറൻ്റോയിലേക്കുള്ള വിമാനത്തിൽ തിരിച്ചയക്കുകയായിരുന്നു.

More Stories from this section

family-dental
witywide