കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജിവച്ചേക്കുമെന്നു സൂചന

കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ലിബറൽ പാർട്ടി നേതൃ സ്ഥാനം ഉടൻ രാജിവെക്കുമെന്ന് ദി ഗ്ലോബ് ആൻഡ് മെയിൽ റിപ്പോർട്ട് ചെയ്തു.

ട്രൂഡോ എപ്പോൾ രാജി പ്രഖ്യാപിക്കുമെന്ന് തങ്ങൾക്ക് കൃത്യമായി അറിയില്ലെന്നും എന്നാൽ ബുധനാഴ്ചത്തെ ഒരു പ്രധാന ദേശീയ കോക്കസ് മീറ്റിംഗിന് മുമ്പ് അത് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് പറയുന്നു.

കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ട്രൂഡോ ഉടൻ തന്നെ പ്രധാനമന്ത്രി സ്ഥാനം രാജി വയ്ക്കുമോ അതോ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രധാനമന്ത്രിയായി തുടരുമോ എന്നത് വ്യക്തമല്ലെന്നും റിപ്പോർട്ട് പറയുന്നു.

2013ൽ പാർട്ടി കടുത്ത പ്രതിസന്ധിയിലായപ്പോളാണ് ട്രൂഡോ ലിബറൽ പാർട്ടി നേതാവായി ചുമതലയേൽക്കുന്നത്. ഇപ്പോൾ പാർട്ടി ഹൗസ് ഓഫ് കോമൺസിൽ മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നനിലയിലാണ്.

ഒക്‌ടോബർ അവസാനത്തോടെ നടക്കേണ്ട തെരഞ്ഞെടുപ്പിൽ ലിബറലുകൾ തോൽക്കുമെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്.

അടുത്ത നാല് വർഷത്തേക്ക് നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഭരണത്തെ നേരിടാൻ കഴിയുന്ന ഒരു ഗവൺമെൻ്റിനെ സ്ഥാപിക്കുന്നതിന് പെട്ടെന്നുള്ള തെരഞ്ഞെടുപ്പിനുള്ള പുതിയ ആഹ്വാനത്തിനും സാധ്യതയില്ലാതില്ല.

Canadian Prime Minister Justin Trudeau may resign

More Stories from this section

family-dental
witywide