
ചെന്നൈ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാര്‍ട്ടൂണിലൂടെ വിമര്‍ശിച്ചതിനുള്ള ശിക്ഷയായി പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്‌സൈറ്റ് കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മാസികയുടെ കാര്‍ട്ടൂണ്‍ മുഖചിത്രം. വികടന്‍ ഗ്രൂപ്പിന്റെ വെബ്സൈറ്റ് ആക്സസ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് നിരവധി വായനക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാര്‍ട്ടൂണ്‍ സംബന്ധിച്ച് ബിജെപി തമിഴ്‌നാട് ഘടകം കേന്ദ്രമന്ത്രി എല്‍.മുരുകന് പരാതി നല്‍കിയിരുന്നു. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചു.
എക്സിലെ ഒരു പോസ്റ്റില്‍, വെബ്സൈറ്റ് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണങ്ങള്‍ കണ്ടെത്താന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും വികടന്‍ പറഞ്ഞു.