
കണ്ണൂര്‍ : തലശ്ശേരിയില്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച് സി പി എം പ്രവര്‍ത്തകര്‍.
മണോളിക്കാവില്‍ ഇന്നലെ രാത്രി സിപിഎം – ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇത് തടയാനെത്തിയ തലശ്ശേരി എസ് ഐ ഉള്‍പ്പെടെ നാല് പൊലീസുകാരെ പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് 27 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
സി പി എം പ്രവര്‍ത്തകര്‍ ക്ഷേത്ര പരിസരത്ത് മുദ്രാവാക്യം വിളിച്ചതാണെന്നു സംഘര്‍ഷത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. കേരളം ഭരിക്കുന്നത് തങ്ങളാണെന്നും പൊലീസ് കാവില്‍ കയറി കളിക്കേണ്ടെന്നും ഭീഷണിപ്പെടുത്തിയായിരുന്നു ആക്രമണമെന്ന് എഫ് ഐ ആറില്‍ പറയുന്നു.