”ഇന്ത്യയിലെ മുസ്ലിമുകള്‍ മുഴുവന്‍ മതവര്‍ഗീയവാദികള്‍, ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നു” വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിനെതിരെ കേസ്

ഈരാറ്റുപേട്ട: വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി സി ജോര്‍ജിനെതിരെ കേസെടുത്ത് ഈരാറ്റുപേട്ട പൊലീസ്. യൂത്ത് ലീഗ് നല്കിയ പരാതിയിലാണ് നടപടി. ഈരാറ്റുപേട്ട പൊലീസാണ് കേസെടുത്തത്.

ഇന്ത്യയിലെ മുസ്ലിമുകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു വിവാദ പരാമര്‍ശം.

മതസ്പര്‍ധ വളര്‍ത്തല്‍ കലാപാഹ്വാനം എന്നിവയ്ക്കാണ് കേസ്. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു പിസി ജോര്‍ജിന്റെ പരാമര്‍ശം. സംഭവം വിവാദമായതിന് പിന്നാലെ സോഷ്യല്‍ മീഡിയായിലൂടെ പി സി ജോര്‍ജ് മാപ്പ് പറഞ്ഞിരുന്നു. മുസ്ലിം ആളുകള്‍ പാകിസ്താനിലേക്കു പോകണമെന്നും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും ജോര്‍ജ് ചര്‍ച്ചയില്‍ ആരോപിച്ചു.

More Stories from this section

family-dental
witywide