
പാലക്കാട് : തൃത്താല ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാന്‍ മകളെ കൊണ്ടുവന്ന സംഭവത്തില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്. ഞാങ്ങാട്ടിരി സ്വദേശിയാണ് പത്തുവയസോളം പ്രായമുള്ള മകളുമായെത്തി മദ്യം വാങ്ങിയത്. വിഷുവിന്റെ തലേന്ന് രാത്രിയിലായിരുന്നു സംഭവം. കുട്ടിയും വരിയില്‍ കാത്തു നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ അവിടെയുണ്ടായിരുന്നവര്‍ പകര്‍ത്തിയിരുന്നു.
ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയാണ് കുട്ടിയുമായെത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ശേഷം തൃത്താല സ്റ്റേഷനിലെത്തിയ അച്ഛന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. ബാലാവകാശ നിയമ പ്രകാരം കേസെടുക്കുമെന്നാണ് സൂചന.