ചുഴലിക്കാറ്റ്, വെള്ളപ്പൊക്ക ഭീഷണിയില്‍ മധ്യ അമേരിക്ക; 7 മരണം, നിരവധി പേര്‍ക്ക് പരിക്ക്, ടെന്നസിയിലും മിസ്സോറിയിലും വ്യാപക നാശം, വൈദ്യുതിയില്ലാതെ ലക്ഷങ്ങള്‍

വാഷിംഗ്ടണ്‍ : ജീവന്‍ അപകടത്തിലാക്കുന്നതും, വിനാശകരവുമായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും മിഡ്വെസ്റ്റിലും തെക്കന്‍ പ്രദേശങ്ങളെയും ദുരിതത്തിലാക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നു, ടെന്നസിയില്‍ അഞ്ച് മരണങ്ങളും മിസോറിയിലെ കേപ്പ് ഗിരാര്‍ഡ്യൂ കൗണ്ടിയിലെയും ഇന്ത്യാനയിലെയും ഓരോ മരണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

മിസിസിപ്പിയില്‍ 6 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കുറഞ്ഞത് 60 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സംസ്ഥാന അടിയന്തര മാനേജ്മെന്റ് ഏജന്‍സി അറിയിച്ചു. മിസിസിപ്പിയില്‍ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മിസിസിപ്പി അടിയന്തര മാനേജ്മെന്റ് ഏജന്‍സി പറഞ്ഞു. ടെന്നസിയിലെ മെംഫിസിന് അതിര്‍ത്തിക്കപ്പുറത്ത് സംസ്ഥാനത്തിന്റെ വടക്കന്‍ ഭാഗത്തുള്ള മാര്‍ഷല്‍ കൗണ്ടിയില്‍ നാല്‍പ്പത് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ഏജന്‍സി പറഞ്ഞു.

ടെയ്റ്റ്, ടിപ്പ, ബൊളിവര്‍ കൗണ്ടികളിലും വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ബെന്റണ്‍ കൗണ്ടിയില്‍ നാശനഷ്ടങ്ങളുടെ വിലയിരുത്തലുകള്‍ തുടരുകയാണ്. മിഡ്വെസ്റ്റിലും തെക്കന്‍ പ്രദേശങ്ങളിലും മോശം കാലാവസ്ഥയാണ്.

അര്‍ക്കന്‍സാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസിസിപ്പി, മിസോറി, ടെന്നസി എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് പ്രവചന കേന്ദ്രം ലെവല്‍ 5 മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഈ ബുധനാഴ്ച രാത്രിയില്‍ ഒന്നിലധികം ചുഴലിക്കാറ്റുകള്‍ ഉണ്ടാകാമെന്നും പ്രവചിച്ചിരുന്നു. ഈ ആറ് സംസ്ഥാനങ്ങളില്‍ താമസിക്കുന്നവര്‍ അപകടകരമായ കാറ്റിനും വെള്ളപ്പൊക്കം നേരിടാനും തയ്യാറാകണമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
നാളെവരെ മോശം കാലാവസ്ഥ തുടരും. ചുഴലിക്കാറ്റുകള്‍ കാരണം കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മിഡ്വെസ്റ്റ് മുതല്‍ മിഡ്-സൗത്ത് വരെയുള്ള യുഎസിന്റെ വലിയൊരു ഭാഗത്ത് കടുത്ത കാലാവസ്ഥ നാശം വിതച്ചതിനാല്‍ 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

കെട്ടിടങ്ങള്‍ തകര്‍ന്നതായും, വാഹനങ്ങള്‍ മറിഞ്ഞുവീണതായും, മരങ്ങള്‍ വീകടപുഴകിയതായും വ്യാപകമായ റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൂടാതെ രാജ്യത്തുടനീളമുള്ള 247,000-ത്തിലധികം ഊര്‍ജ്ജ ഉപഭോക്താക്കള്‍ക്ക് വൈദ്യുതിയില്ല എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വാരാന്ത്യത്തില്‍ 10 മുതല്‍ 15 ഇഞ്ച് വരെ മഴ പ്രതീക്ഷിക്കുന്നു.

More Stories from this section

family-dental
witywide