3 വിക്കറ്റ്, ഷമി ഹീറോയാടാ! ഓസ്ട്രേലിയക്കായി സ്മിത്തിന്റെയും കാരിയുടെയും രക്ഷാപ്രവർത്തനം, ഇന്ത്യക്ക് 265 റൺസ് ഫൈനൽ ദൂരം

ഐസിസി ചാംപ്യൻസ് ട്രോഫിയിലെ നിർണായകമായ ആദ്യ സെമി ഫൈനലിൽ ഇന്ത്യക്ക് 265 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264ന് ഓൾഔട്ടായി. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും, രവീന്ദ്ര ജഡേജയും വരുൺ ചക്രവർത്തിയും രണ്ട് വീതവും, ഹാർദിക് പാണ്ഡ്യ അക്സർ പട്ടേൽ ഒരു വിക്കറ്റും വീഴ്ത്തി. ഓസീസ് നിരയിൽ സ്മിത്തും (73) അലക്സ് കാരിയും (61) ഫിഫ്റ്റികളുമായി തിളങ്ങി.

37ാം ഓവറിൽ അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു. 48ാം ഓവറിൽ അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യരും റണ്ണൗട്ടാക്കി. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് ടീമിനെ ഞെട്ടിച്ചുകൊണ്ട് മുഹമ്മദ് ഷമിയാണ് ആദ്യം വിക്കറ്റെടുത്തത്. ഓപ്പണർ കൂപ്പർ കൊണോളിയെ ഷമി പൂജ്യത്തിന് പുറത്താക്കി. 9 പന്തിൽ നിന്ന് അക്കൗണ്ട് തുറക്കാനാകാതിരുന്ന കൊണോളിയെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുലിൻ്റെ കൈകളിലെത്തിച്ചാണ് ഷമി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചത്. മൂന്നാം ഓവറിലെ അവസാന പന്തിലായിരുന്നു ആദ്യ ബ്രേക്ക് ത്രൂ.

എന്നാൽ മറുവശത്ത് ഓപ്പണർ ട്രാവിസ് ഹെഡ് ഇന്ത്യൻ ബൗളർമാരെ കടന്നാക്രമിച്ചു. 8.2 ഓവറിൽ 54 റൺസെടുത്ത് നിൽക്കെയാണ് രണ്ടാം വിക്കറ്റ് വീണത്. 33 പന്തിൽ നിന്ന് രണ്ട് സിക്സും അഞ്ച് ഫോറും സഹിതം 39 റൺസെടുത്ത ഹെഡ്ഡിനെ വരുൺ ചക്രവർത്തി ഗില്ലിൻ്റെ കൈകളിലെത്തിച്ചു. ഹെഡ്ഡ് വീണ ശേഷവും മറുവശത്ത് കംഗാരുപ്പടയുടെ നായകൻ സ്റ്റീവ് സ്മിത്ത് മികച്ച ഷോട്ടുകളുമായി സ്കോർ ബോർഡ് ചലിപ്പിച്ചു കൊണ്ടിരുന്നു. മാർനസ് ലബൂഷാൻ സ്മിത്തിന് മികച്ച പിന്തുണയേകിയെങ്കിലും 29 റൺസെടുത്ത് നിൽക്കെ രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി.

69 പന്തിൽ നിന്ന് അർധസെഞ്ചുറി പിന്നിട്ട സ്മിത്ത് ജോഷ് ഇംഗ്ലിസിനൊപ്പം ടീമിനെ കരകയറ്റുമെന്ന് തോന്നിപ്പിച്ചിടത്ത് രവീന്ദ്ര ജഡേജ വീണ്ടും വില്ലനായി. ഓസീസ് താരത്തെ കോഹ്ലിയുടെ കൈകളിലെത്തിച്ച് ഇന്ത്യക്ക് നിർണായക ബ്രേക്ക് ത്രൂവാണ് ജഡേജ സമ്മാനിച്ചത്. അപകടകാരിയായ സ്റ്റീവൻ സ്മിത്തിനെ (73) ഷമി സ്ലോ യോർക്കറിൽ വീഴ്ത്തുകയായിരുന്നു. ലെഗ് സൈഡിലേക്കിറങ്ങി വലിയ ഷോട്ടിന് ശ്രമിച്ച നായകൻ്റെ ഓഫ് സ്റ്റംപ് ഷമി തെറിപ്പിച്ചു. പിന്നാലെയെത്തിയ മാക്സ്‌വെൽ ഒരു സിക്സർ പറത്തിയതിന് പിന്നാലെ അക്സറിൻ്റെ പന്തിൽ ക്ലീൻ ബൗൾഡായി. അലക്സ് ക്യാരിയെ (61) നേരിട്ടുള്ള ഏറിലൂടെ ശ്രേയസ് അയ്യർ പുറത്താക്കി.

നേരത്തെ ടോസ് ഭാഗ്യം ഇന്ത്യയെ കൈവിട്ടിരുന്നു. ടോസ് നേടിയ ഓസീസ് നായകൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ടീമിൽ കഴിഞ്ഞ മത്സരങ്ങളിൽ നിന്ന് മാറ്റങ്ങളൊന്നുമില്ല. ന്യൂസിലൻഡിനെതിരെ അഞ്ച് വിക്കറ്റുമായി തിളങ്ങിയ വരുൺ ചക്രവർത്തിയെ ടീമിൽ നിലനിർത്തി. നാല് സ്പിന്നർമാരും രണ്ട് പേസർമാരുമാണ് ഇന്ത്യൻ നിരയിലുള്ളത്. അതേസമയം, ഓസ്ട്രേലിയൻ നിരയിൽ രണ്ട് മാറ്റങ്ങളുണ്ട്. സ്പെൻസർ ജോൺസണിന് പകരം ഇന്ത്യൻ വംശജനായ സ്പിന്നർ തൻവീർ സംഗയെ ഓസീസ് ടീമിൽ ഉൾപ്പെടുത്തിട്ടുണ്ട്. ഷോർട്ടിന് പകരം കൂപ്പർ കോണോളിയും ടീമിലിടം നേടി.

More Stories from this section

family-dental
witywide