തിരുവനന്തപുരം: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബലമായ മലയാളി സംഘടനകളിലൊന്നായ ചിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ലീഡേഴ്‌സ് കോണ്‍ക്ലേവില്‍ മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ ആദരിക്കുമെന്ന് ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് അറിയിച്ചു.
ഇന്ന് ( ജനുവരി 7) തിരുവനന്തപുരത്തെ കെ.റ്റി.ഡി.സി മാസ്‌കോട്ട് ഹോട്ടലിലെ സിംഫണി ഹാളിലാണ് കോണ്‍ക്ലേവ്. കവി, ഗാനരചയിതാവ്, വിവര്‍ത്തകന്‍, ചിത്രകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി എന്നീ നിലകളില്‍ കേരളത്തിന്റെ സാമൂഹിക, സാംസ്‌കാരിക, സാഹിത്യ മണ്ഡലങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കെ ജയകുമാറിന് ഇത്തവണത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിരുന്നു.
നോര്‍ത്ത് അമേരിക്കയിലെ വിവധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാ-സാംസ്‌കാരിക-രാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങള്‍ കൈമാറുകയെന്നതാണ് ഈ കോണ്‍ക്ലേവിലൂടെ ചിക്കാഗോ മലയാളി അസോസിയേഷൻ ലക്ഷ്യമിടുന്നത്.
Chicago Malayali Association International Leaders Conclave K. Jayakumar honored