‘പണിക്ക് മറുപണി’, അമേരിക്കയ്ക്ക് 15% തീരുവ പ്രഖ്യാപിച്ച് ചൈന, ട്രംപിന്റെ താരിഫ് യുദ്ധത്തിന് ശരവേഗം !

വാഷിംഗ്ടണ്‍ : അമേരിക്ക ഏര്‍പ്പെടുത്തിയ താരിഫുകള്‍ക്ക് മറുപടിയായി, മാര്‍ച്ച് 10 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ തീരുവ പ്രഖ്യാപിച്ച് ചൈന. നിരവധി യുഎസ് കാര്‍ഷിക, ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്കാണ് ചൈന 10 മുതല്‍ 15 ശതമാനം വരെ തീരുവ ചുമത്തുക.

ചൈനയില്‍ 10 ശതമാനം പ്രതികാര തീരുവ ചുമത്തുന്ന യുഎസ് ഉല്‍പ്പന്നങ്ങളില്‍ സോയാബീന്‍, ബീഫ്, പഴങ്ങള്‍, പച്ചക്കറികള്‍, പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. താരിഫുകള്‍കൊണ്ടും തീര്‍ന്നില്ല, 25 യുഎസ് സ്ഥാപനങ്ങള്‍ക്ക് കയറ്റുമതി, നിക്ഷേപ നിയന്ത്രണങ്ങളും ചൈന ഏര്‍പ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയ്ക്ക് പുറമെ, കാനഡയ്ക്കും മെക്‌സിക്കോയ്ക്കും ചൊവ്വാഴ്ച അമേരിക്ക അധിക തീരുവ ചുമത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയാണ് ചൈന ഇപ്പോള്‍ നല്‍കുന്നത്. ഇത് വലിയൊരു വ്യാപാര യുദ്ധത്തിലേക്കാണ് നീങ്ങുന്നത്. മുമ്പ് ചൈനീസ് ഉല്‍പ്പന്നങ്ങളുടെ തീരുവ യുഎസില്‍ 10 ശതമായിരുന്നു. ഇത് ചൊവ്വാഴ്ച മുതല്‍ ൈ20 ശതമായി ആയിട്ടാണ് പ്രസിഡന്റ് ട്രംപ് ഉയര്‍ത്തിയത്.

More Stories from this section

family-dental
witywide