വാഷിംഗ്ടൺ: ഇറക്കുമതിയിൽ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച അമേരിക്കക്കെതിരെയും 25 ശതമാനം നികുതിയെന്ന തീരുമാനം പ്രഖ്യാപിച്ചാൽ കാണാമെന്ന് പ്രസിഡന്‍റ് ട്രംപിന്‍റെ ഭീഷണി. അമേരിക്കൻ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം ഇറക്കുമതി നികുതി ചുമത്തിയാൽ അമേരിക്ക നികുതി വീണ്ടും കൂട്ടുമെന്നാണ് ട്രംപിന്‍റെ മുന്നറിയിപ്പ്. കാനഡയും മെക്സിക്കോയും അതേനാണയത്തിൽ തിരിച്ചടിക്കുമെന്ന പ്രഖ്യാപനം വന്നതോടെയാണ് ഡോണൾഡ് ട്രംപിന്‍റെ പുതിയ ഭീഷണി.
അമേരിക്ക പ്രഖ്യാപിച്ചതുപോലെ ഇറക്കുമതി ഉത്പന്നങ്ങളുടെ കാര്യത്തിൽ തിരിച്ച് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ പ്രഖ്യാപിച്ചിരുന്നു. ഇതാണ് ട്രംപിന്‍റെ പുതിയ ഭീഷണിക്ക് പിന്നിലെന്നാണ് വിലയിരുത്തൽ. കാനഡയും മെക്സിക്കോയും തിരിച്ചും 25 ശതമാനം നികുതി പ്രഖ്യാപിച്ചാൽ അമേരിക്ക ഇനിയും നികുതി കൂട്ടുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.