
ബീജിങ്: ചൈനക്കെതിരെ സൈബർ ക്ഷുദ്ര ആക്രമണങ്ങൾ നേരിടുന്നതായി ചൈനീസ് ടെക് സ്റ്റാർട്ടപ്പ് ഭീമനായ ‘ഡീപ്‌സീക്ക്’. ഡീപ് സീക്കിൽ രജിസ്റ്റർ ചെയ്യാൻ ഉപയോക്താക്കളെ തടസ്സപ്പെടുത്തുന്നതായി ആരോപിച്ചു. ചാറ്റ് ജി.പി.ടി നിർമാതാക്കളായ ‘ഓപ്പൺ എ.ഐ’ പോലുള്ള യു.എസ് കമ്പനികളിൽ നിന്നുള്ള സമാന മോഡലുകളേക്കാൾ സോഫ്റ്റ് വെയർ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്നതിനാൽ വിലകൂടിയ ‘എൻവിഡിയ’ ചിപ്പുകളുടെ ഉപയോഗം ആവശ്യമില്ലാത്തതാണ് ‘ഡീപ്‌സീക്ക്. ഇതോടെയാണ് ആഗോളതലത്തിൽ ശ്രദ്ധ നേടിയത്.
ഈ വർഷം ആദ്യം ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ഇവരുടെ ചാറ്റ്ബോട്ട് വ്യാപകമായി ആക്‌സസ് ചെയ്യപ്പെട്ടിരുന്നു. ഈ ആഴ്ചയുടെ തുടക്കത്തിൽ ആപ്പിളിന്റെ ഐ ഫോൺ സ്റ്റോറിൽ ഡൗൺലോഡ് ചെയ്‌ത ഒന്നാം നമ്പർ ആപ്പായി ഡീപ്സീക്കിന്റെ എ.ഐ അസിസ്റ്റന്റ് മാറി. സിലിക്കൺ വാലിയുടെ പല കോണുകളിലെയും നിരവധി നിരീക്ഷകരും നിക്ഷേപകരും വിശകലന വിദഗ്ധരും അമ്പരന്നു. തിങ്കളാഴ്ചയോടെ, പുതിയ ചൈനീസ് ‘എ.ഐ ചാറ്റ്ബോട്ട്’ പ്രധാന ടെക് സ്റ്റോക്കുകകളിൽ വൻതോതിലുള്ള വിറ്റഴിക്കലിന് കാരണമായി. ഇത് യു.എസ് ഓഹരികൾ നഷ്ടത്തിലാക്കി.
ഏകദേശം 600 ബില്യൺ ഡോളർ വിപണി മൂല്യത്തിൽ നഷ്ടം നേരിട്ടു. ബ്ലൂംബെർഗിന്റെ അഭിപ്രായത്തിൽ യു.എസ് സ്റ്റോക്ക് മാർക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്. കമ്പനിയുടെ ജനപ്രീതിയിലുണ്ടായ കുതിച്ചുചാട്ടം എ.ഐ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ യു.എസും ചൈനയും തമ്മിലുള്ള മത്സരത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ആക്കം കൂട്ടി. ചൈനീസ് കമ്പനികൾ മുൻനിര യു.എസ് കമ്പനികളെ വിഴുങ്ങുമോ എന്നതിൽ തങ്ങൾ ആശങ്കാകുലരാണെന്ന് ചില യു.എസ് ടെക് വ്യവസായ നിരീക്ഷകർ പറയുന്നു.
China faces bib cyber threat claims deep seek