ന്യൂ യോർക്ക്: എലോൺ മസ്‌കിൻ്റെ സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇൻ്റർനെറ്റ് പദ്ധതിക്കെതിരെ ചൈന രംഗത്ത്. പദ്ധതിക്കെതിരെ ചൈന ശക്തമായ എതിർപ്പ് ഉന്നയിച്ചു. സ്റ്റെൽത്ത് ജെറ്റുകൾ ട്രാക്കുചെയ്യാനുള്ള കഴിവ് സ്റ്റാർലിങ്കിനുണ്ടെന്നും രഹസ്യാത്മകമാണ് സ്റ്റാർലിങ്കിന്റെ പ്രവർത്തനമെന്നും ചൈന ആരോപിച്ചു.
സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾക്ക് സ്റ്റെൽത്ത് എയർക്രാഫ്റ്റ് കണ്ടെത്താനുള്ള കഴിവുണ്ടെന്ന് ബീജിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു. ഇത് ആഗോള വ്യോമ പ്രതിരോധ സംവിധാനത്തെ തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. സിഗ്നൽ തടസ്സമുൾപ്പെടെ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും ചൈന ആരോപിച്ചു.
പരമ്പരാഗത റഡാർ സംവിധാനത്തെ ആശ്രയിക്കാതെ സ്റ്റെൽത്ത് എയർക്രാഫ്റ്റ് കണ്ടെത്തുന്നതിന് സ്റ്റാർലിങ്കിൻ്റെ നിലവിലുള്ള സിഗ്നലുകൾ ഉപയോഗപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ഇൻ്റർനെറ്റ് കണക്റ്റിവിറ്റിക്കായി രൂപകൽപ്പന ചെയ്ത, സ്റ്റാർലിങ്കിൻ്റെ സാറ്റലൈറ്റ് നെറ്റ്‌വർക്ക് അതിൻ്റെ ഉദ്ദേശ്യത്തിനപ്പുറം പ്രവർത്തിക്കുമെന്നും സമുദ്ര മേഖലകളിൽ പോലും, ഭൂഗർഭ റഡാറുകളെ മറികടക്കുന്ന തരത്തിൽ പ്രവർത്തിക്കുമെന്നും ചൈന പറയുന്നു.
China object Elon musks Starlink project