
ബീജിങ്: ഡോണൾഡ് ട്രംപ് തുടങ്ങിവച്ച തീരുവ യുദ്ധത്തിൽ അമേരിക്കക്ക് കനത്ത തിരിച്ചടിയേകി ചൈന. യു എസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 84 ശതമാനമായി ചൈന ഉയര്‍ത്തി. ചൈനയുടെ ഉത്പന്നങ്ങള്‍ക്ക് യു എസ് 104 ശതമാനം തീരുവ ചുമത്തിയതിനെ തുടര്‍ന്നാണിത്. അമേരിക്കക്കെതിരെ ചൈന നേരത്തെ പ്രഖ്യാപിച്ച 34 ശതമാനം തീരുവ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചൈനീസ് ഉത്പന്നങ്ങള്‍ക്കുള്ള തീരുവ 104 ശതമാനമാക്കി ഉയര്‍ത്തിയത്.
അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിച്ച ചൈനീസ് നടപടി പ്രതികാരത്തോടെ ഉള്ളതാണെന്നും അതില്‍ നിന്ന് പിന്‍വാങ്ങിയാല്‍ ട്രംപ് ഉദാരത കാണിക്കുമെന്നും വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് 84 ശതമാക്കി തീരുവ ഉയർത്തിയുള്ള തീരുമാനം ചൈന കൈക്കൊണ്ടത്.