അടിക്ക് തിരിച്ചടി: യുഎസ് ഇറക്കുമതി തീരുവ 125 ശതമാനമാക്കി ചൈന, വ്യാപാര യുദ്ധം മുറുകുന്നു

ചൈനീസ് ഉൽപ്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ 145 ശതമാനമാക്കിയ അമേരിക്കക്ക് അതേ നാണയത്തിൽ തിരിച്ചടി. യുഎസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനമായി തീരുവ ഉയർത്തുമെന്ന് ചൈന പ്രഖ്യാപിച്ചു.

അമേരിക്കയുടെ ഏകപക്ഷീയമായ ഭീഷണി ചെറുക്കുന്നതിൽ ബീജിംഗുമായി കൈകോർക്കണമെന്ന് പ്രസിഡന്റ് ഷി ജിൻപിംഗ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട്മണിക്കൂറുകൾക്ക് ഉള്ളിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.

ലോകത്തിലെ രണ്ട് മുൻനിര സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള വ്യാപാര യുദ്ധം കൂടുതൽ വഷളാക്കിക്കൊണ്ട് ട്രംപ് ചൈനയ്ക്കുള്ള തീരുവ 145 ശതമാനമായി ഉയർത്തിയതിന് മറുപടിയായാണ് ശനിയാഴ്ച പ്രാബല്യത്തിൽ വരുന്ന പുതിയ ലെവി ചൈന പ്രഖ്യാപിച്ചത്.

” അസാധാരണമായി ഉയർന്ന താരിഫ് ചുമത്തുന്നത് അന്താരാഷ്ട്ര വ്യാപാര നിയമങ്ങളുടെയും അടിസ്ഥാന സാമ്പത്തിക നിയമങ്ങളുടെയും സാമാന്യബുദ്ധിയുടെയും ലംഘനമാണ്,” ബീജിംഗിന്റെ സ്റ്റേറ്റ് കൗൺസിൽ താരിഫ് കമ്മീഷൻ പങ്കിട്ട പ്രസ്താവനയിൽ പറഞ്ഞു.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തിന് പിന്നാലെ ആഗോള സാമ്പത്തിക മേഖലയിലുണ്ടായ കുഴപ്പങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം യുഎസ് ഏറ്റെടുക്കണമെന്നും ചൈന ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide