‘ട്രംപിനെയും താരിഫിനെയും എതിർക്കാനുള്ള പോരിൽ ഒന്നിച്ച് നിൽക്കാം’; ഇന്ത്യയുടെ പിന്തുണ തേടി ചൈന

ഡൽഹി: യുഎസുമായുള്ള താരിഫ് പോര് കടുക്കുന്നതിനിടെ ഇന്ത്യയുടെ പിന്തുണ തേടി ചൈന. ഡോണാൾഡ് ട്രംപ് താരിഫ് വർധിപ്പിച്ചതിനെ തുടർന്ന് ഉപരോധത്തിലാണ് ചൈന.104 ശതമാനം ഇറക്കുമതി തീരുവയാണ് ചൈനീസ് ഉൽപ്പന്നങ്ങൾക്കുമേൽ യുഎസ് ചുമത്തിയത്. സ്ഥിരമായ വളർച്ച നിലനിർത്തുന്ന ഒരു സമ്പദ് വ്യവസ്ഥയാണ് ചൈനയുടേത്.

തുടർച്ചയായി പരിഷ്കരിച്ചു കൊണ്ടിരിക്കുന്ന സുസ്ഥിര നിക്ഷേപങ്ങൾ നടക്കുന്ന, ഗവേഷണങ്ങൾക്ക് ശക്തമായ പ്രാധാന്യം നൽകുന്നതാണ് തങ്ങളുടെ സമ്പദ് വ്യവസ്ഥയെന്നും ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് പറഞ്ഞു. വർഷം തോറും ആഗോള സമ്പദ് വ്യവസ്ഥയുടെ ശരാശരി 30 ശതമാനം സംഭാവന ചെയ്യുന്നത് ചൈനയുടെ സമ്പദ് വ്യവസ്ഥയാണെന്നും ബഹുമുഖ വ്യാപാര സംവിധാനം വഴി തങ്ങൾ ലോകത്തിൻറെ മറ്റു ഭാഗങ്ങളിലേക്ക് തങ്ങളുടെ വ്യാപാര മേഖല വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് വലിയ വികസിത രാഷ്ട്രങ്ങൾ എന്ന നിലയിൽ ഇന്ത്യയും ചൈനയും യുഎസിന്‍റെ താരിഫ് നയത്തിനെതിരെ ഒരുമിച്ച് നിൽക്കുന്നത് ഇരുവർക്കും ഗുണം ചെയ്യുമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

More Stories from this section

family-dental
witywide