യുഎസ് ഇറക്കുമതി ചുങ്കം: യുഎസിന് എതിരെ ആഞ്ഞടിച്ച് ചൈന, യുഎസ് WTO കരാറുകൾ ലംഘിച്ചെന്നും പകരംവീട്ടുമെന്നും ചൈന

യുഎസ് ഇറക്കുമതി ചുങ്കത്തിനെതിരെ ആഞ്ഞടിച്ച് ചൈന. ലോക വ്യാപാര സംഘടനയുടെ (WTO) നിയമങ്ങളുടെ ഗുരുതരമായ ലംഘന മാണ് അമേരിക്ക നടത്തിയിരിക്കുന്നത് എന്ന് ചൈന ആരോപിച്ചു. WTO വ്യവസ്ഥകളെ വെല്ലുവിളിക്കുന്ന യുഎസ് നടപടിക്കെതിരെ WTOയെ സമീപിക്കുമെന്ന് ചൈനയുടെ വ്യാപാര മന്ത്രാലയം അറിയിച്ചു.

ഒരു ഔദ്യോഗിക പ്രസ്താവനയിൽ, “തുറന്ന സംഭാഷണത്തിൽ ഏർപ്പെടാനും സഹകരണം ശക്തിപ്പെടുത്താനും” ചൈന അമേരിക്കയോട് ആവശ്യപ്പെട്ടു. തർക്കങ്ങൾ പരിഹരിക്കുന്നതിനും ആഗോള വ്യാപാരത്തിൽ സ്ഥിരത നിലനിർത്തുന്നതിനും ക്രിയാത്മക ആശയവിനിമയമാണ് അനിവാര്യമെന്ന് ചൈനീസ് സർക്കാർ ഊന്നിപ്പറഞ്ഞു.

താരിഫുകളെ ശക്തമായി എതിർത്ത ചൈന, ട്രംപിന്റെ വ്യാപാര നടപടികൾക്കെതിരെ തിരിച്ചടിക്കുമെന്നും അറിയിച്ചു. എന്നാൽ അത്തരം നടപടികളുടെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല, പക്ഷേ ബീജിംഗ് അതിന്റെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാപാര യുദ്ധങ്ങൾ, എല്ലാ കക്ഷികൾക്കും ദോഷകരമാണെന്ന് ചൈന വാദിക്കുന്നു. ” വ്യാപാര യുദ്ധത്തിലോ താരിഫ് യുദ്ധത്തിലോ വിജയികളില്ലെന്ന് ഞങ്ങൾ എപ്പോഴും വിശ്വസിക്കുന്നു” ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് മാവോ നിംഗ് പറഞ്ഞു. ചൈനയുടെ ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള പ്രതിബദ്ധത അവർ കൂടുതൽ ഊന്നിപ്പറഞ്ഞു.

അമേരിക്കയും ചൈനയും തമ്മിലുള്ള താരിഫ് തർക്കം ആഗോള സമ്പദ്‌വ്യവസ്ഥയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും, താരിഫ് ചുമത്തലും മറുപടി താരിഫുകളും വിതരണ ശൃംഖലകളെ തടസ്സപ്പെടുത്തുകയും ഉപഭോക്താക്കൾക്കുള്ള ചെലവ് വർദ്ധിപ്പിക്കുകയും അന്താരാഷ്ട്ര വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ചെയ്യും.

China to retaliate against US on import tariffs

More Stories from this section

family-dental
witywide