മഞ്ഞുമല ഉരുകുന്നോ? അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് ചൈന, ‘വ്യവസ്ഥകൾ പാലിച്ചെങ്കിൽ മാത്രം’

ബെയ്ജിം​ഗ്: വ്യാപാര യുദ്ധം കടുക്കുന്നതിനിടെ അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാൻ സന്നദ്ധത അറിയിച്ച് ചൈന. ചില പ്രധാനപ്പെട്ട മുൻവ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ അമേരിക്കയുമായി വ്യാപാര ചർച്ചകൾ പുനരാരംഭിക്കാനുള്ള സന്നദ്ധതയാണ് ചൈന അറിയിച്ചിട്ടുള്ളത്. പ്രധാന ആവശ്യങ്ങളിൽ ഒന്ന് കൂടുതൽ നയതന്ത്രപരമായ ബഹുമാനം, സ്ഥിരതയുള്ള യുഎസ് വ്യാപാര നിലപാട്, ഉപരോധങ്ങളിലും തായ്‌വാനിലുമുള്ള തങ്ങളുടെ ആശങ്കകൾക്ക് ശ്രദ്ധ നൽകുക, ട്രംപിന്റെ പൂർണ്ണ പിന്തുണയുള്ള ഒരു മുഖ്യ ചർച്ചാ പ്രതിനിധിയെ നിയമിക്കുക എന്നിവയാണ്.

ഇതിനിടെ ചൈനീസ് എയർലൈനുകൾ പുതിയ ബോയിംഗ് വിമാനങ്ങൾ വാങ്ങുന്നത് ബെയ്ജിംഗ് തടഞ്ഞതിനെത്തുടർന്ന് ട്രംപ് ഭരണകൂടം ഏഷ്യൻ രാജ്യത്തിന്മേലുള്ള തീരുവ 245 ശതമാനം ആയി ഉയർത്തിയിരുന്നു. ചൈനയുടെ പ്രതികാര നടപടികളുടെ ഫലമായി യുഎസിലേക്കുള്ള ഇറക്കുമതിക്ക് ഇപ്പോൾ 245 ശതമാനം വരെ തീരുവ നേരിടേണ്ടിവരും എന്നാണ് വൈറ്റ് ഹൗസ് അറിയിച്ചത്. അതേസമയം, “പോരാടാൻ ഭയമില്ല” എന്നായിരുന്നു ചൈനയുടെ പ്രതികരണം.

എന്നാൽ, യുഎസ് വിഷയത്തിൽ ഒരു പരിഹാരം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അത് “തുല്യത, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ” സംസാരിക്കണം എന്നും ചൈന വ്യക്തമാക്കി. അമേരിക്കയ്ക്ക് ഈ പ്രശ്നം ശരിക്കും പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ… അവർ ഭീഷണിപ്പെടുത്തുന്നത് നിർത്തി തുല്യത, ബഹുമാനം, പരസ്പര നേട്ടം എന്നിവയുടെ അടിസ്ഥാനത്തിൽ ചൈനയുമായി സംസാരിക്കണം എന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ലിൻ ജിയാൻ പറഞ്ഞു.

ചൈനയുടെ ആവശ്യങ്ങൾ ഇതാ:

1.യുഎസ് കാബിനറ്റ് അംഗങ്ങളുടെ അപകീർത്തികരമായ പരാമർശങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക.

  1. വ്യാപാര കാര്യങ്ങളിൽ സ്ഥിരതയുള്ള യുഎസ് നിലപാട്.
  2. അമേരിക്കൻ ഉപരോധങ്ങളെയും തായ്‌വാനോടുള്ള യുഎസ് നയത്തെയും കുറിച്ചുള്ള ചൈനയുടെ ആശങ്കകൾ പരിഹരിക്കുക.
  3. ട്രംപിന്റെ വ്യക്തമായ പിന്തുണയുള്ള ഒരു മുഖ്യ ചർച്ചാ പ്രതിനിധിയെ നിയമിക്കുക – ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും കൂടിക്കാഴ്ച നടത്തുമ്പോൾ ഇരുവർക്കും ഔദ്യോഗികമായി ഒപ്പുവയ്ക്കാൻ കഴിയുന്ന ഒരു കരാർ രൂപപ്പെടുത്താൻ കഴിവുള്ള ഒരാൾ.

More Stories from this section

family-dental
witywide