
ചൈനീസ് എയർലൈനുകൾ ഈയിടെ വാങ്ങിച്ച ബോയിംഗ് വിമാനങ്ങൾ അമേരിക്കയിലേക്ക് തന്നെ തിരിച്ചയച്ചതായി റിപ്പോർട്ട്. 737 MAX ജെറ്റ് അടുത്തിടെ ബോയിംഗിന്റെ സിയാറ്റിൽ ഉൽപാദന കേന്ദ്രത്തിൽ എത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ചൈന – യുഎസ് താരിഫ് യുദ്ധം കടുത്തത്തോടെ ബോയിങ് വിമാനങ്ങൾ ബഹിഷ്കരിക്കാൻ ചൈനയുടെ ഭരണകൂടം എയർലൈൻ കമ്പനികൾക്ക് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിനു തൊട്ടുപിന്നാലെയാണ് ബോയിങ് വിമാനങ്ങൾ തിരിച്ചയക്കാൻ ചൈന ആരംഭിച്ചത്.
ചൈനയിലെ രണ്ട് പ്രധാന വിമാനക്കമ്പനികൾക്കായി ബോയിംഗിന്റെ ഷൗഷാൻ ഡെലിവറി സെന്ററിൽ തുടക്കത്തിൽ തയ്യാറാക്കിക്കൊണ്ടിരുന്ന മൂന്ന് ബോയിംഗ് 737 MAX 8 വിമാനങ്ങൾ യുഎസിലേക്ക് തിരിച്ചുവിട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വാരാന്ത്യത്തിൽ, സിയാമെൻ എയർലൈൻസിനായി ഉദ്ദേശിച്ചിട്ടുള്ള ഒരു ബോയിംഗ് 737 MAX – സിയാറ്റിലിലെ കിംഗ് കൗണ്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്തതായി ഒരു സാക്ഷി സ്ഥിരീകരിച്ചു. ചൈനീസ് എയർലൈനിന് കൈമാറുന്നതിന് മുമ്പ് അവസാന മിനുക്കുപണികൾക്കായി ഷൗഷാനിൽ പാർക്ക് ചെയ്തിരുന്ന നിരവധി വിമാനങ്ങളിൽ ജെറ്റും ഉൾപ്പെട്ടിരുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള വ്യാപാര തർക്കം ബോയിംഗിന് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കും. ഒരുകാലത്ത് ചൈന എയർബസിന്റെ ശക്തികേന്ദ്രമായിരുന്നു. അവിടെ ബോയിങ് ഒരുവിധത്തിൽ ആധിപത്യം ഉറപ്പിച്ചുവരികയായിരുന്നു.
2025 ൽ ഒമ്പത് ചൈനീസ് എയർലൈനുകൾക്ക് ബോയിംഗ് 18 വിമാനങ്ങൾ കൈമാറിയതായി ഡേറ്റ കാണിക്കുന്നു. രാജ്യത്തെ മൂന്ന് പ്രധാന വിമാനക്കമ്പനികളായ എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേൺ എയർലൈൻസ് എന്നിവ 2025 നും 2027 നും ഇടയിൽ യഥാക്രമം 45, 53, 81 വിമാനങ്ങൾക്കുള്ള ഓർഡറുകൾ നൽകിയിരുന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ യുഎസിൽ നിരവധി നേരിടുന്ന ബോയിങ് അവരുടെ നില മെച്ചപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് താരിഫ് യുദ്ധം അവർക്ക് തിരിച്ചടിയാകുന്നത്.
Chinese airlines have started returning Boeing aircraft to the US