
പത്തനംതിട്ട : പെരുനാട് മഠത്തുംമൂഴിയില്‍ സി ഐ ടി യു പ്രവര്‍ത്തകന്‍ കുത്തേറ്റ് കൊല്ലപ്പെട്ടു. ജിതിന്‍ (36) ആണ് കൊല്ലപ്പെട്ടത്. മഠത്തുമുഴി പ്രദേശത്ത് യുവാക്കള്‍ തമ്മില്‍ നേരത്തെ സംഘര്‍ഷമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീണ്ടും സംഘര്‍ഷമുണ്ടായതും ആക്രമണം നടന്നതും. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.