
തൃശ്ശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനത്തിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന് തൊട്ടുപിന്നാലെയായുള്ള മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം ആയുധ കച്ചവടം ഉറപ്പിക്കലാണെന്നാണ് പിണറായി വിമർശിച്ചത്. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൻ്റെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പ്രധാനമന്ത്രി മോദിക്ക് മുൻപ് അമേരിക്ക സന്ദർശിച്ചത് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവാണ്. അതിന് പിന്നാലെയാണ് നരേന്ദ്രമോദി പോകുന്നത്. രണ്ട് സന്ദർശനങ്ങളും യാദൃശ്ചിക സന്ദർശനമായി കാണാൻ കഴിയില്ല. ഇതിനു പിന്നിൽ കൃത്യമായ ലക്ഷ്യമുണ്ടെന്നാണ് വ്യക്തമാകുന്നത്. ആ ലക്ഷ്യം ആയുധ കരാർ ഉറപ്പിക്കലാണെന്നും പിണറായി വിവരിച്ചു.