
കൊച്ചി: ഹണി റോസിനെതിരായ ലൈംഗിക അധിക്ഷേപ കേസിൽ റിമാൻഡിൽ കഴിയവെ വിവാദ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജയിലിൽ വി ഐ പി സൗകര്യമൊരുക്കിയെന്ന ആക്ഷേപത്തിൽ ഇടപെട്ട് മുഖ്യമന്ത്രി. വിവാദം കത്തിപ്പടരവെ ജയിൽ ഡി ജി പിയെ മുഖ്യമന്ത്രി വിളിച്ചു വരുത്തി വിശദാംശങ്ങൾ അന്വേഷിച്ചു. ഒപ്പം തന്നെ വിവാദം അന്വേഷിക്കാനും ഉത്തരവിട്ടു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ജയിൽ ഡി ജി പിക്ക് മുഖ്യമന്ത്രി നൽകിയ നിർദ്ദേശം. വിവാദം ജയിൽ ആസ്ഥാന ഡി ജി പി അന്വേഷിക്കും. മധ്യമേഖല ഡി ഐ ജി ജയിൽ സന്ദർശിച്ച് ബോബിക്ക് പ്രത്യേക സൗകര്യമൊരുക്കിയെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്.