
ബത്തേരി : ലഹരിക്കെതിരെ കര്‍ശന നടപടിയുമായി കേരളപൊലീസ് ഇറങ്ങിത്തിരിച്ചതോടെ കൊളേജ് വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് ദിവസവും പിടിയിലാകുന്നത്. കളമശ്ശേരിയിലെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ കഞ്ചാവു പായ്ക്കു ചെയ്യുന്നതിനിടെ ഇന്ന് പിടിയിലായിരുന്നു. 2 കിലോ കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. കൂടാതെ വയനാട്ടില്‍ നിന്നും കഞ്ചാവ് മിഠായുമായി കോളേജ് വിദ്യാര്‍ത്ഥികള്‍ പിടിയിലായി. 2 വിദ്യാര്‍ഥികളില്‍ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്.
ഓണ്‍ലൈന്‍ വഴിയാണ് കഞ്ചാവ് മിഠായികള്‍ വാങ്ങുന്നത്. മൂന്നു മാസമായി മിഠായി ഓണ്‍ലൈന്‍ വഴി വാങ്ങി വിദ്യാര്‍ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്നതായാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞത്. വിദ്യാര്‍ഥികള്‍ കൂടിനില്‍ക്കുന്നതു കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണു പൊലീസ് കഞ്ചാവ് മിഠായി കണ്ടെടുത്തത്. വിദ്യാര്‍ഥികള്‍ക്കെതിരെ എന്‍ഡിപിഎസ് നിയമപ്രകാരം കേസെടുത്തു.