ഗുരുവായൂര്‍ ക്ഷേത്രത്തിലെ വീഡിയോ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് കുരുക്കാകുന്നു, കോടതി വിധി ലംഘനത്തിന് പരാതി

തൃശൂര്‍: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. നടപ്പന്തലിൽ നിന്നും ദീപസ്തംഭത്തിന് മുമ്പിൽ നിന്നും വീഡിയോ ചിത്രീകരിച്ച് രാജീവ് ചന്ദ്രശേഖർ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

വിവാഹങ്ങള്‍ക്കും ആചാരപരമായ കാര്യങ്ങള്‍ക്കും മാത്രമേ നടപ്പന്തലില്‍ വീഡിയോ ചിത്രീകരിക്കാവൂവെന്ന് ഹൈക്കോടതി വിധിച്ചിരുന്നു. എന്നാല്‍ ഇത് ലംഘിച്ചായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ റീല്‍സ് ചിത്രീകരണം. നേരത്തേ നടപ്പന്തലില്‍ കേക്ക് മുറിച്ച് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരായ ഹർജിയിലായിരുന്നു ഹൈക്കോടതിയുടെ വിധി.

More Stories from this section

family-dental
witywide