
തിരുവനന്തപുരം: ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിലെ എ എ പിയുട തോൽവിക്ക് പിന്നാലെ കോൺഗ്രസിനെ കുറ്റപ്പെടുത്തി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്ത്. ദേശീയരാഷ്ട്രീയത്തിൽ ബിജെപിക്ക് ജയിക്കാനുള്ള വഴിയൊരുക്കി കൊടുക്കുകയാണ് ഇപ്പോൾ കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും കോൺഗ്രസാണ് ഡൽഹിയിലെ ബി ജെ പിയുടെ വിജയത്തിന്‍റെ കാരണക്കാരെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു. ഇടതുപക്ഷം നേരത്തെ മുതഷൽ പറഞ്ഞ ഓരോ കാര്യങ്ങളും ശരിയായി കൊണ്ടിരിക്കുകയാണെന്നും കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായിട്ട് ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേകതകൾ കണക്കിലെടുത്തു ബിജെപിയെ പരാജയപ്പെടുത്താനുള്ള മണ്ഡലങ്ങളും പാർട്ടികളും കൂട്ടായ്മയും സൃഷ്ടിക്കണം എന്ന നിലപാട് എടുത്തപ്പോഴാണ് ബിജെപിയെ തോൽപ്പിക്കാം എന്ന ഒരു മനസ്സ് ഇന്ത്യൻ ജനതയ്ക്ക് ഉണ്ടായതെന്നും സി പി എം സെക്രട്ടറി ചൂണ്ടികാട്ടി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിച്ചിരുന്നു. രണ്ടു ശതമാനം വോട്ടുകൂടി കിട്ടുകയും 38 സീറ്റുകൂടി അധികം നേടുകയും ചെയ്താൽ ചിത്രം മാറുമായിരുന്നു. പക്ഷെ കോൺഗ്രസ്സ് ഇക്കാര്യം ഫലപ്രദമായ രീതിയിൽ ഇന്ത്യയിലുടനീ