അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ യുഎസുമായി സഹകരിക്കാന്‍ തയാറാണെന്ന് കോസ്റ്ററീക്ക

സാന്‍ ഹോസെ: അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കാന്‍ തയാറാണെന്ന് കോസ്റ്ററീക്ക. മധ്യേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ ബുധനാഴ്ച അമേരിക്ക വാണിജ്യ വിമാനത്തില്‍ കോസ്റ്ററീക്കയിലെത്തിക്കും. ഇവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നീക്കത്തിന് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചത്.

യുഎസ് വിമാനത്തില്‍ കോസ്റ്റാറീക്കയിലെത്തിക്കുന്ന അനധികൃത കുടിയേറ്റക്കാരെ ആദ്യം പാനമ അതിര്‍ത്തിക്കടുത്തുള്ള ഒരു താല്‍ക്കാലിക മൈഗ്രന്റ് കെയര്‍ സെന്ററിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. തുടര്‍ന്ന് ഇവരെ അവരവരുടെ ജന്മദേശങ്ങളിലേക്ക് അയക്കും.

പൂര്‍ണമായും അമേരിക്കന്‍ സാമ്പത്തിക സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുക. കുടിയേറ്റക്കാരെ കോസ്റ്ററീക്കയിലേക്ക് കൊണ്ടുപോകുന്നതും അവിടെ നിന്നവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്നതുവരെയുള്ള കാര്യങ്ങളില്‍ ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ ( ഐ.ഒ.എം) നിയന്ത്രണത്തിലാകുമെന്നാണ് വിവരം.

അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കുന്ന മധ്യ അമേരിക്കയിലെ മൂന്നാമത്തെ രാജ്യമാണ് കോസ്റ്റാ റീക്ക. അടുത്തിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ ലാറ്റിനമേരിക്കന്‍ പര്യടനത്തിന്റെ ഭാഗമായ സന്ദര്‍ശനത്തില്‍ പാനമയും ഗ്വാട്ടിമലയും സമാനമായ ക്രമീകരണത്തിന് സമ്മതിച്ചിരുന്നു. ഇതിന്റെ ഭാഗമായി പനാമയിലേക്ക് കഴിഞ്ഞ ആഴ്ച 119 അനധികൃത കുടിയേറ്റക്കാരെ അമേരിക്ക അയച്ചിരുന്നു. ചൈന, അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരെയാണ് പനാമയിലേക്ക് മാറ്റിയത്.

Costa Rica says ready to cooperate with US in deporting illegal immigrants

More Stories from this section

family-dental
witywide