
പഞ്ചാബിലെ ഭഗവന്ത് മൻ സർക്കാർ താഴെ വീഴുമെന്ന കോൺഗ്രസിന്റെ പ്രതികരണത്തിന് മറുപടിയുമായി എ എ പി നേതൃത്വം രംഗത്ത്. എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷം അരവിന്ദ് കെജ്രിവാളും ഭഗവന്ത് മന്നും ഒന്നിച്ചെത്തിയാണ് മറുപടി നൽകിയത്. 30 എംഎൽഎമാർ ബന്ധപ്പെട്ടെന്ന കോൺഗ്രസിന്റെയും, മന്നിനെ മുഖ്യമന്ത്രിപദത്തിൽ നിന്ന് മാറ്റും എന്ന ബിജെപിയുടെയും പ്രതികണങ്ങൾ ഇരുവരും തള്ളി. കോണ്‍ഗ്രസ് വെറുതെ തങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്നും തങ്ങള്‍ ഒറ്റക്കെട്ടാണെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ പ്രതികരിച്ചു.