നാടുകടത്തൽ സംബന്ധിച്ച ഉത്തരവ് നടപ്പാക്കിയില്ല: ട്രംപ് ഭരണകൂടത്തിന് എതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ഫെഡറൽ ജഡ്ജി ജെയിംസ് ബോസ്ബർഗ്

നാടുകടത്തൽ സംബന്ധിച്ച കോടതി ഉത്തരവ് മാനിക്കാത്ത ട്രംപ് ഭരണകൂടത്തിന് എതിരെ കോടതി അലക്ഷ്യത്തിന് നടപടി സ്വീകരിക്കുമെന്ന് ഫെഡറൽ ജഡ്ജി ജെയിംസ് ബോസ്ബർഗ്. കഴിഞ്ഞ മാസം എൽ സാവദോറിലേക്ക് 200-ലധികം ആളുകളെ നാടുകടത്താനുള്ള നീക്കം നിർത്തിവയക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഈ ഉത്തരവ് ഭരണകൂടം മനഃപൂർവ്വം അവഗണിച്ചു. ഇക്കാരണത്തിന് ട്രംപ് ഭരണകൂടത്തിനെതിരെ കോടതിയലക്ഷ്യത്തിന് കേസ് എടുക്കാമെന്നാണ് ഫെഡറൽ ജഡ്ജി വ്യക്തമാക്കിയിരിക്കുന്നത്.

യുദ്ധസമയത്ത് യുഎസിനെ സംരക്ഷിക്കാൻ ഉദ്ദേശിച്ചുള്ള 227 വർഷം പഴക്കമുള്ള ഒരു നിയമം ഉപയോഗിച്ചാണ് കൂട്ട നാടുകടത്തൽ നടപ്പിലാക്കിയത്.

“കോടതി ഇത്തരമൊരു നിഗമനത്തിലെത്തുന്നത് നിസ്സാരമായോ തിടുക്കത്തിലോ അല്ല; തീർച്ചയായും, കുറ്റക്കാർക്ക് അവരുടെ പ്രവർത്തനങ്ങൾ തിരുത്താനോ വിശദീകരിക്കാനോ മതിയായ അവസരം നൽകിയിട്ടുണ്ട്. അവരുടെ പ്രതികരണങ്ങളൊന്നും തൃപ്തികരമല്ല,” ജഡ്ജി ജെയിംസ് ബോസ്ബർഗ് എഴുതി.

കോടതിയുടെ ഈ തീരുമാനത്തെ എതിർക്കുമെന്ന് വൈറ്റ് ഹൗസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

“ഞങ്ങൾ ഉടനടി അപ്പീലിനു പോകും, കക്ഷികൾക്ക് ഉന്നത കോടതിയിൽ പുനഃപരിശോധനയ്ക്ക് അഭ്യർത്ഥിക്കാൻ അവകാശമുണ്ട്.” -വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ച്യൂങ് പറഞ്ഞു. “ഭീകരരും കുറ്റവാളികളായ നിയമവിരുദ്ധ കുടിയേറ്റക്കാരും അമേരിക്കക്കാർക്കു ഭീഷണിയല്ലെന്ന് ഉറപ്പാക്കാൻ പ്രസിഡന്റ് 100% പ്രതിജ്ഞാബദ്ധനാണ്.”

കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാനുള്ള ജഡ്ജി ബോസ്ബർഗിന്റെ തീരുമാനം പ്രസിഡന്റിന്റെ അധികാരങ്ങളെച്ചൊല്ലി വൈറ്റ് ഹൗസും ജുഡീഷ്യറിയും തമ്മിലുള്ള സംഘർഷം വർദ്ധിപ്പിക്കുന്നു.

ഭരണകൂടം അവരുടെ പ്രവൃത്തികളെക്കുറിച്ച് വിശദീകരണം നൽകുകയും കഴിഞ്ഞ മാസം പുറപ്പെടുവിച്ച ഉത്തരവ് പാലിക്കുകയും ചെയ്താൽ, ഒരു കോടതിയലക്ഷ്യത്തിൽ നിന്ന് മോചനം നേടാമെന്നും ബോസ്ബർഗ് പറഞ്ഞു. വിശദീകരണം ഏപ്രിൽ 23 നകം സമർപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ഡൊണാൾഡ് ട്രംപിന് എൽ സാൽവഡോറിലേക്ക് നാടുകടത്തൽ നടത്താൻ 1798 ലെ നിയമം ഉപയോഗിക്കാൻ കഴിയുമെന്ന് സുപ്രീം കോടതി അനുവാദം നൽകിയിട്ട് കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു.

200-ലധികം വെനിസ്വേലക്കാരെ ഗുണ്ടാസംഘാംഗങ്ങളെന്ന് ആരോപിച്ച് എൽ സാൽവഡോറിലെ ഒരു ജയിലിലേക്ക് വൈറ്റ് ഹൗ സ് മാർച്ചിൽ വിമാനങ്ങളിൽ നാടുകടത്തിയിരുന്നു.

മാർച്ച് 15-ന് നടന്ന ഒരു വാദം കേൾക്കലിൽ, ജഡ്ജി ബോസ്ബർഗ് യുദ്ധകാല നിയമം ഉപയോഗിക്കുന്നതിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തുകയും നാടുകടത്തലുകൾ 14 ദിവസത്തേക്ക് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ നാടുകടത്തൽ വിമാനങ്ങൾ ഇതിനകം പുറപ്പെട്ടുകഴിഞ്ഞുവെന്ന് അഭിഭാഷകർ പറഞ്ഞു. അപ്പോൾ വിമാനങ്ങൾ യുഎസിലേക്ക് തിരികെ ഇറക്കാൻ അദ്ദേഹം വാക്കാലുള്ള ഉത്തരവ് പുറപ്പെടുവിച്ചു. എന്നാൽ അത് സംഭവിച്ചില്ല.

Court could hold Trump administration in contempt of court says US judge

More Stories from this section

family-dental
witywide