
തിരുവനന്തപുരം : സംസ്ഥാന സമ്മേളനത്തിന് പിന്നാലെ സി പി എം സ്ത്രീ വിരുദ്ധ പാര്‍ട്ടിയാണെന്ന് വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. 17 അംഗ സെക്രട്ടറിയേറ്റില്‍ ആകെ ഒരു വനിതയേയുള്ളുവെന്നും പട്ടിക ജാതിക്കാര്‍ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സിപിഎം സംസ്ഥാന സമിതിയില്‍ ഇടംകിട്ടാതിരുന്ന എ പത്മകുമാറിന്റെ നിലപാട് അറിയണമെന്നും ശേഷം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നകാര്യത്തില്‍ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.
വീണ ജോര്‍ജിനെ സിപിഐഎം സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവാക്കിയതില്‍ പ്രതിഷേധിച്ച് സംസ്ഥാന സമ്മേളനം അവസാനിക്കും മുമ്പേ പത്മകുമാര്‍ വേദി വിട്ടിരുന്നു. തന്നെ പരിഗണിക്കാത്തതിലുള്ള അതൃപ്തി പരസ്യമാക്കി പത്മകുമാര്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ഏറെ ചര്‍ച്ചയായിരുന്നു.
സിപിഎം സംസ്ഥാന നേതൃത്വത്തില്‍ പിണറായിക്കും മുഹമ്മദ് റിയാസിനും സ്തുതി പെടുന്നവര്‍ മാത്രമേയുള്ളവെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.