രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ദലിത് യുവാവിനെ തലകീഴായി കെട്ടിയിട്ട് മർദിച്ചു, 3 പേർ അറസ്റ്റിൽ

രാജസ്ഥാനിലെ ബാർമർ ജില്ലയിൽ ഒരു ദലിത് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ട് മർദിച്ച സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

സംഭവത്തിന്റെ വിഡിയോ ശനിയാഴ്ച ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതിനെ , തുടർന്ന് 1989 ലെ എസ്‌സി/എസ്ടി ആക്ട് പ്രകാരം 6 ആളുകൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മോഷണ കുറ്റം ആരോപിച്ച് ശ്രാവൺ മേഘ്‌വാൾ എന്ന ദലിത് യുവാവിനെ മരത്തിൽ തലകീഴായി കെട്ടിയിട്ടു മർദിക്കുകയായിരുന്നു.

കുമാറിനെതിരെ മോട്ടോർ സൈക്കിൾ മോഷണവും ബലാത്സംഗ കേസും നിലവിലുണ്ട്. ഗുഡമലാനി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഖർവ ഗ്രാമപഞ്ചായത്തിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഒരു മോഷണം നടന്നിരുന്നു. കുറ്റവാളിയാണെന്ന് സംശയിച്ച മേഘ്വാളിനെ ആളുകൾ കെട്ടിയിട്ട് തല്ലി.

ആദ്യം ഗ്രാമവാസികൾ അയാളെ ഒരു കയറുകൊണ്ട് കെട്ടിയിട്ട് വടികൊണ്ട് അടിച്ചു. കുറ്റം സമ്മതിക്കാൻ വിസമ്മതിച്ചപ്പോൾ, അവർ അയാളെ ചവിട്ടുകയും ഇടിക്കുകയും ഒരു മരത്തിൽ തലകീഴായി കെട്ടിത്തൂക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Dalit man tied upside down and beaten 3 arrested

More Stories from this section

family-dental
witywide