ഡാളസ് കേരള അസോസിയേഷന്‍ വാര്‍ഷിക യോഗം ഇന്ന്

ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് (2025 ഫെബ്രുവരി 22 ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 3:30 ന് ICEC / KAD ഹാളില്‍ 3821 ബ്രോഡ്‌വേ ബൊളിവാർഡ്, ഗാർലൻഡ്, TX, 75043) ചേരുന്നു. അസോസിയേഷന്‍ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ട്, വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട്, 2025 പരിപാടികളുടെ കലണ്ടര്‍, 2025 ലെ ബജറ്റ് നിര്‍ദ്ദേശം, ട്രസ്റ്റി ബോര്‍ഡിലേക്കുള്ള തിരഞ്ഞെടുപ്പ് (ഒരു സ്ഥാനം) എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

More Stories from this section

family-dental
witywide