
ന്യൂഡല്‍ഹി : രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും ബില്ലുകളില്‍ തീരുമാനമെടുക്കാനുള്ള സമയപരിധി നിശ്ചയിച്ചുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍. നിയമയുദ്ധത്തിലേക്കാണ് നീക്കം. ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം തുടങ്ങിയതായാണ് വിവരം.
സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിന്റെ വാദങ്ങള്‍ പരിഗണിക്കപ്പെട്ടില്ലെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുമെന്നാണ് വിവരം.
ഗവര്‍ണര്‍മാര്‍ക്ക് മുന്നിലെത്തുന്ന ബില്ലുകളില്‍ ഒരു മാസം മുതല്‍ മൂന്നു മാസത്തിനുള്ളില്‍ തീരുമാനം ഉണ്ടാകണമെന്നും, രാഷ്ട്രപതിക്കും മൂന്നു മാസത്തെ സമയപരിധിയും സുപ്രീം കോടതി ഉത്തരവ് നല്‍കിയിരുന്നു. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെ.ബി.പര്‍ദിവാല, ആര്‍. മഹാദേവന്‍ എന്നിവരുടെ ബെഞ്ചിനു മുന്‍പാകെയാകും കേന്ദ്ര സര്‍ക്കാര്‍ ഹര്‍ജി സമര്‍പ്പിക്കുക.