കൊച്ചി: കോണ്‍ഗ്രസ് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ ആത്മഹത്യയില്‍ എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ അറസ്റ്റില്‍. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. ചോദ്യം ചെയ്യലിനൊടുവിലാണ് അന്വേഷണസംഘം അറസ്റ്റിലേക്ക് കടന്നത്.
വ്യാഴാഴ്ചയും ഇന്നലെയും എംഎല്‍എയെ ചോദ്യം ചെയ്തിരുന്നു. വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ മൂന്ന് വരെയും വെള്ളിയാഴ്ചയും എം.എല്‍.എയെ ചോദ്യം ചെയ്തിരുന്നു. കൂടാതെ, കേസിലെ മറ്റ് പ്രതികളായ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കോണ്‍ഗ്രസ് നേതാവ് കെ.കെ. ഗോപിനാഥന്‍ എന്നിവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.