
ന്യൂഡല്‍ഹി: ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്‌നോളജിയില്‍ (കെഐഐടി) നേപ്പാളിലെ ഒരു വിദ്യാര്‍ത്ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ നേപ്പാളിലെ ഇന്ത്യന്‍ എംബസിക്കുനേരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഇതോടെ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് നേപ്പാളിലെ ഇന്ത്യന്‍ എംബസി ഉറപ്പ് നല്‍കുകയും വിദ്യാര്‍ത്ഥികളോട് കാമ്പസിലേക്ക് മടങ്ങാനും ആവശ്യപ്പെട്ടു.
ഭുവനേശ്വര്‍ ആസ്ഥാനമായുള്ള കെഐഐടിയിലെ മൂന്നാം വര്‍ഷ ബിടെക് വിദ്യാര്‍ത്ഥിനിയായ പ്രകൃതി ലാംസലിനെയാണ് ഞായറാഴ്ച ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ആയിരത്തോളം നേപ്പാളി വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കാമ്പസില്‍ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ മുദ്രാവാക്യം വിളിക്കുകയും റോഡുകള്‍ ഉപരോധിക്കുകയും ചെയ്തു. സംഭവത്തില്‍ ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. പ്രതിഷേധം നേപ്പാലിലും അലയടിക്കുകയും സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുകളുമായി നേപ്പാളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്ക് മുന്നില്‍ പ്രകടനം നടത്തുകയുമായിരുന്നു.