
തൃശൂര്‍: അപകീര്‍ത്തി കേസില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനോട് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി. ഗോകുലം ഗോപാലന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മാര്‍ച്ച് 28ന് ഹാജരാകണമെന്നാണ് തൃശൂര്‍ സിജെഎം ഒന്നാം ക്ലാസ് കോടതി നിര്‍ദ്ദേശിച്ചത്.
പണം നല്‍കി തന്നെ സ്വാധീനിക്കാന്‍ കോടീശ്വരനായ ചാനല്‍ ഉടമ ശ്രമിച്ചെന്നായിരുന്നു ഗോകുലം ഗോപാലിനെതിരെ ശോഭ സുരേന്ദ്രന്റെ ആരോപണം. ഇതിനെതിരെ ഗോകുലം ഗോപാലന്‍ രംഗത്തെത്തുകയും വ്യക്തിഹത്യ നടത്താന്‍ വേണ്ടിയാണ് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും പറഞ്ഞിരുന്നു.