![](https://www.nrireporter.com/wp-content/uploads/2025/01/modi-1.jpg)
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യ ഫലസൂചനകളില്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി കിതയ്ക്കുന്ന കാഴ്ച.
പോസ്റ്റല്‍ വോട്ടുകളിലടക്കം തിളങ്ങി ബിജെപി മുന്നേറ്റം.
രാവിലെ 8.15 ലെ ലീഡുകള്‍ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 12 സീറ്റുകളില്‍ മുന്നിലാണ്, അതേസമയം എഎപി 9 സീറ്റുകളിലും കോണ്‍ഗ്രസ് ബദ്ലിയിലെ ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. എഎപിയില്‍ നിന്നുള്ള സത്യേന്ദര്‍ ജെയിന്‍, ഗോപാല്‍ റായ്, സൗരഭ് ഭരദ്വാജ് എന്നിവര്‍ മുന്നിലാണ്, അതേസമയം കപില്‍ മിശ്ര, പര്‍വേഷ് വര്‍മ്മ, രമേശ് ബിധുരി എന്നിവരാണ് ബിജെപിയുടെ ലീഡ്് ചെയ്യുന്ന സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍.