
ഷിക്കാഗോ: ടോയ്ലറ്റുകള്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ഷിക്കാഗോയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിലെ 12 ടോയ്ലറ്റുകളില്‍ 11 എണ്ണവും തകരാറിലായതായാണ് വിവരം.
മാര്‍ച്ച് 6 നായിരുന്നു സംഭവം. എയര്‍ ഇന്ത്യ വിമാനം 126 ഷിക്കാഗോയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്നു. നാലര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍, 12 ടോയ്ലറ്റുകളില്‍ 11ഉം അടഞ്ഞുപോയതായി കണ്ടെത്തി. ഒരു ബിസിനസ് ക്ലാസ് ടോയ്ലറ്റ് മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. വിമാനത്തിലുണ്ടായിരുന്ന 300-ലധികം പേര്‍ക്ക് ഉപയോഗിക്കാന്‍ ഈ ഒരു ടോയ്ലറ്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടര്‍ന്ന ഷിക്കാഗോയിലേക്ക് തിരികെ പറക്കാന്‍ എയര്‍ലൈന്‍ തീരുമാനിക്കുകയായിരുന്നു.
യാത്രക്കാരെ അവരുടെ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോകുന്നതിന് ബദല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നുവെന്ന്’ എയര്‍ ഇന്ത്യ വക്താവ് പറഞ്ഞു.