നറുക്ക് ആര്‍ക്ക് ? പര്‍വേഷ് വര്‍മയ്‌ക്കോ ? ഡല്‍ഹി മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ന്യൂഡല്‍ഹി: കാല്‍ നൂറ്റാണ്ടിന് ശേഷം ഡല്‍ഹിയെ കീഴടക്കിയ ബി ജെ പിയുടെ മുഖ്യമന്ത്രി ആരെന്ന് ഇന്നറിയാനാകുമെന്ന് സൂചന. സര്‍ക്കാര്‍ രൂപീകരണമടക്കമുള്ള ചര്‍ച്ചകള്‍ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അമിത് ഷായുമായും പാര്‍ട്ടി അധ്യക്ഷന്‍ ജെ പി നദ്ദയുമായും ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. പര്‍വേഷ് വര്‍മയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും മറ്റു നേതാക്കളും പരിഗണനയിലുണ്ട്. ബി ജെ പി ദേശീയ നേതൃത്വം മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

ഫ്രാന്‍സ് – അമേരിക്ക സന്ദര്‍ശനത്തിനായി നരേന്ദ്ര മോദി ഇന്ന് തിരിക്കും മുന്നേ മുഖ്യമന്ത്രിയെ സംബന്ധിച്ചുള്ള പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനത്തിനുശേഷം സത്യപ്രതിജ്ഞ നടത്താനാണ് നീക്കം.

പ്രധാനമന്ത്രി മടങ്ങിയെത്തിയ ശേഷം ശനിയോ, ഞായറോ ആകും സത്യപ്രതിജ്ഞയെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ ഡി എയിലെ എല്ലാ മുഖ്യമന്ത്രിമാരെയും പ്രധാനപ്പെട്ട നേതാക്കളെയും പങ്കെടുപ്പിച്ച് വന്‍ ചടങ്ങ് ശക്തി പ്രകടനമാക്കാനാണ് ബി ജെ പിയുടെ തീരുമാനം.

More Stories from this section

family-dental
witywide