
ന്യൂഡല്‍ഹി : മഹാകുംഭമേളയ്ക്കു പ്രയാഗ്രാജിലേക്കു പോകാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ.
മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കു റെയില്‍വേ 10 ലക്ഷം രൂപയും ഗുരുതമായി പരുക്കേറ്റവര്‍ക്കു 2.5 ലക്ഷം രൂപയും നിസ്സാര പരുക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും നല്‍കും. ഇന്നലെ രാത്രിയാണ് ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ അപകടം നടന്നത്. 4 കുട്ടികളും 11 സ്ത്രീകളും ഉള്‍പ്പെടെ 18 പേരാണ് അപകടത്തില്‍ മരിച്ചത്. പരുക്കേറ്റ അന്‍പതിലേറെ പേരെ എല്‍എന്‍ജിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.