
പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഗ്രീൻലാൻഡിനു വിലപറഞ്ഞതോടെ ഡെൻമാർക്കിൽ പുതിയ ക്യാംപെയിൻ തുടങ്ങി. ഡെൻമാർക്കിനു കീഴിലായിരുന്നു ഗ്രീൻലൻഡ്. യുഎസിലെ ഏറ്റവും സാമ്പത്തികമായി മികച്ച സംസ്ഥാനമായ കാലിഫോർണിയയെ “വിലയ്ക്കു വാങ്ങാൻ” ഡാനിഷ് പൗരന്മാർ ഒരു ക്യാംപെയ്ൻ ആരംഭിച്ചു. അതിനായി വെബ്സൈറ്റ് ആരംഭിച്ചു. “ഡെൻമാർക്കിഫിക്കേഷൻ” എന്ന് അറിയപ്പെടുന്ന ഈ കാമ്പെയ്‌ൻ, യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്ന് കാലിഫോർണിയ വാങ്ങാൻ 1 ട്രില്യൺ ഡോളർ സമാഹരിക്കാൻ ശ്രമം തുടങ്ങി.
വർഷത്തിൽ 300 വെയിലുള്ള പകലുകൾ , മികച്ച സാങ്കേതിക നിക്ഷേപങ്ങൾ, പ്രശസ്തമായ അവോക്കാഡോ ടോസ്റ്റ് … കാലിഫോർണിയയുടെ ഗുണങ്ങൾ എണ്ണിയെണ്ണി പറഞ്ഞാണ് ക്യാംപെയ്ൻ. കാലിഫോർണിയയെ ‘ന്യൂ ഡെൻമാർക്ക്’ എന്ന് പുനർനാമകരണം ചെയ്യുമെന്നും ഡിസ്നിലാൻഡിനെ ‘ഹാൻസ് ക്രിസ്റ്റ്യൻ ആൻഡേഴ്സൺലാൻഡ്’ ആക്കി മാറ്റുമെന്നും ക്യാംപെയ്ൻ ഉറപ്പ് നൽകുന്നു.
‘ഡെൻമാർക്കിന് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാമോ? കൂടുതൽ സൂര്യപ്രകാശം, കൂടുതൽ പാം ട്രീസ്, റോളർ സ്കേറ്റുകൾ… തുടങ്ങിയവ. നോക്കൂ, ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന ഒരു അവസരമുണ്ട്,” കാമ്പെയ്‌ൻ വെബ്‌സൈറ്റ് പറയുന്നു ” വരൂ ..നമുക്ക് ഡൊണാൾഡ് ട്രംപിൽ നിന്ന് കാലിഫോർണിയ വാങ്ങാം!”
കാലിഫോർണിയയിൽ വലിയ താൽപ്പര്യം കാണിക്കാത്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അത് ശരിയായ വിലയ്ക്ക് വിൽക്കാൻ തയ്യാറായേക്കുമെന്നും സൈറ്റ് പറയുന്നുണ്ട്.
“ട്രംപിന് കാലിഫോർണിയയെ ഇഷ്ടമല്ല. അദ്ദേഹം അതിനെ ‘യൂണിയനിലെ ഏറ്റവും നശിച്ച സംസ്ഥാനം’ എന്നാണ് വിശേഷിപ്പിക്കുന്നത്. വർഷങ്ങളായി അതിന്റെ നേതാക്കളുമായി വഴക്കുണ്ടാക്കുന്നു. ശരിയായ വിലകിട്ടിയാൻ അദ്ദേഹം അത് വിൽക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്”
“നിയമവാഴ്ച, സാർവത്രിക ആരോഗ്യ സംരക്ഷണം, നേരായ വസ്തുതയ്ക്ക് അടിസ്ഥാനമായ രാഷ്ട്രീയം” തുടങ്ങിയ മൂല്യങ്ങൾ കാലിഫോർണിയ സംസ്ഥാനത്തിലേക്ക് കൊണ്ടുവരുമെന്ന് ഈ ശ്രമത്തിൽ ഉൾപ്പെട്ട ഡെന്മാർക്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഒരു വലിയ യുഎസ് സൈനിക താവളമുള്ള ഗ്രീൻലാൻഡ്, ദീർഘകാല യുഎസ് സഖ്യകക്ഷിയും നാറ്റോയുടെ സ്ഥാപക അംഗവുമായ ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമാണ്. ഗ്രീൻലാൻഡിലെ ഡെന്മാർക്കിന്റെ അവകാശവാദത്തിന്റെ നിയമസാധുതയിൽ ട്രംപ് സംശയം പ്രകടിപ്പിച്ചു കഴിഞ്ഞു.
Denmark Citizens Launch Campaign To ‘Buy’ California