തിരുവനന്തപുരം : കണ്ണില്ലാ ക്രൂരത കാട്ടി രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്ന സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരിചയക്കാരനായ മന്ത്രിവാദി കസ്റ്റഡിയില്‍. കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രവാദിയെ കസ്റ്റഡിയിലെടുത്തത്.
പ്രദീപ് കുമാറെന്ന ഇയാള്‍ അധ്യാപകനായിരുന്നു. പിന്നീട് കാഥികന്‍ എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാള്‍ക്കൊപ്പം മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നതായും വിവരമുണ്ട്.
കുട്ടിയുടെ മരണത്തില്‍ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഭര്‍ത്താവും ഭര്‍തൃപിതാവും പൊലീസിന് മൊഴി നല്‍കി. താന്‍ പറയുന്നത് ശ്രീതു കേള്‍ക്കാറില്ലെന്നും ഭര്‍ത്താവ് ശ്രീജിത്ത് പൊലീസിനോട് പറഞ്ഞു.
അതേസമയം ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികളും പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.