
പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയും ‘നാശത്തിന്റെ പ്രവാചകന്‍’ എന്ന് വിളിപ്പേരുമുള്ള നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന മൈക്കല്‍ ഡി നോസ്ട്രഡാമസിന്റെ പ്രവചനം വീണ്ടും ചര്‍ച്ചയാകുന്നു.
ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലുള്ള പോപ്പ് ഫ്രാന്‍സിസിന്റെ മരണവും വത്തിക്കാന്റെ തകര്‍ച്ചയും നോസ്ട്രഡാമസ് പ്രവചിച്ചിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണിപ്പോള്‍ ലോകം.
ലണ്ടനിലെ മഹാ തീപിടുത്തം, അഡോള്‍ഫ് ഹിറ്റ്ലറുടെ അധികാരത്തിലേക്കുള്ള ഉയര്‍ച്ച, സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങള്‍, കോവിഡ്-19 പകര്‍ച്ചവ്യാധി, കഴിഞ്ഞ വര്‍ഷത്തെ ജപ്പാനിലെ ഭൂകമ്പം എന്നിവയുള്‍പ്പെടെ പ്രധാന ചരിത്ര സംഭവങ്ങള്‍ അദ്ദേഹം കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്. 1555-ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ ലെസ് പ്രോഫെറ്റീസില്‍, യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെക്കുറിച്ച് നോസ്ട്രഡാമസ് നിരവധി പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ” വളരെ പ്രായമായ ഒരു പോണ്ടിഫിന്റെ മരണത്തിലൂടെ… നല്ല പ്രായമായ ഒരു റോമന്‍ തിരഞ്ഞെടുക്കപ്പെടും. അദ്ദേഹത്തെക്കുറിച്ച്, അദ്ദേഹം തന്റെ വീക്ഷണത്തെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പറയപ്പെടും, പക്ഷേ അദ്ദേഹം ദീര്‍ഘനേരം ഇരിക്കുകയും കടിപിടി കൂടുകയും ചെയ്യും” – പുസ്തകത്തിലെ ഈ ഭാഗമാണ് മാര്‍പാപ്പയുടെ ആരോഗ്യ സ്ഥിതിയുമായി ഇപ്പോള്‍ ചേര്‍ത്തുവായിക്കുന്നത്.
‘വിശുദ്ധ റോമന്‍ സഭയുടെ അന്തിമ പീഡനത്തില്‍, നിരവധി കഷ്ടതകളില്‍ തന്റെ ആടുകളെ മേയിക്കുന്ന പീറ്റര്‍ റോമന്‍ ഉണ്ടാകും, ഇവ പൂര്‍ത്തിയാകുമ്പോള്‍, ഏഴ് കുന്നുകളുടെ നഗരം നശിപ്പിക്കപ്പെടും, ഭയങ്കര ന്യായാധിപന്‍ തന്റെ ജനത്തെ വിധിക്കും. അവസാനം.’- തുടര്‍ന്നുള്ള ഭാഗത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആരോഗ്യത്തില്‍ ‘നേരിയ പുരോഗതി’ കണ്ടതായി വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.