ഡൽഹി: റെയില്‍ ബജറ്റ് പുറത്തിറക്കി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വെ സുരക്ഷക്കായി 1.16 ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുള്ളതാണ് റെയിൽ ബജറ്റ്. മെച്ചപ്പെട്ട സേവനം നല്‍കുന്നതിനായാണ് ഈ പണമെന്ന് മന്ത്രി വ്യക്തമാക്കി. 50 നമോ ഭാരത് ട്രെയിനുകളും 200 വന്ദേ ഭാരത് ട്രെയിനുകളും കൊണ്ടുവരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
എന്നാൽ കേന്ദ്ര റെയിൽവേ ബജറ്റിലും കേരളത്തിന് നിരാശയാണ് ഫലം. ബജറ്റിൽ റെയില്‍വേ വികസനത്തിന് കേരളത്തിനായി 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 3042 കോടി വിഹിതത്തിൽ 80 ശതമാനവും നടന്നുകൊണ്ടിരിക്കുന്ന സ്റ്റേഷൻ വികസന പ്രവർത്തികൾ പൂർത്തിയാക്കാനാണെന്നതാണ് യാഥാർത്ഥ്യം.
കേരളത്തിനായി പുതിയ പദ്ധതികളോ ട്രെയിനുകളോ പ്രഖ്യാപിച്ചിട്ടില്ല. പുതിയ ലൈനുകളില്ല. പാത ഇരട്ടിപ്പിക്കലിലും മൗനമാണ് റെയിൽ ബജറ്റിലുള്ളത്.