അപ്പോ കേട്ടതിലൊക്കെ കാര്യമുണ്ട്! ട്രംപ് ഏൽപ്പിച്ച സുപ്രധാന പദവി മസ്ക് ഒഴിയുമോ? ചർച്ചയായി യുഎസ് പ്രസിഡന്‍റിന്‍റെ വാക്കുകൾ

വാഷിംഗ്ടൺ: ശതകോടീശ്വരനുമായ ഇലോൺ മസ്‌ക് നേതൃത്വം നൽകുന്ന ഡോജിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചേക്കുമെന്ന സൂചന നൽകി യുഎസ് പ്രസിഡന്‍റ് ഡ‍ോണൾഡ് ട്രംപ്. മസ്‌കിന് നടത്താൻ വലിയ കമ്പനിയുണ്ടെന്നും ഒരു ഘട്ടത്തിൽ അദ്ദേഹം തിരികെ പോകുമെന്നും ട്രംപ് പറഞ്ഞു. മസ്‌കിനെ കഴിയുന്നിടത്തോളം കാലം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മസ്‌ക് യഥാർത്ഥത്തിൽ ഒരു താൽക്കാലിക സർക്കാർ ജീവനക്കാരനാണെന്നും അദ്ദേഹത്തിന്റെ കാലാവധി മെയ് മാസത്തിൽ അവസാനിക്കും. മസ്‌കിന്റെ വലതുപക്ഷ വീക്ഷണങ്ങൾ പലർക്കും ഇഷ്ടപ്പെടാത്തതിനാൽ യൂറോപ്പിൽ ടെസ്‌ലയ്‌ക്കെതിരെ ധാരാളം വെറുപ്പും വിമർശനവും ഉയരുന്നതിനിടെയാണ് മസ്‌കിന്റെ കാലാവധിയെക്കുറിച്ചുള്ള ട്രംപിന്റെ അഭിപ്രായങ്ങൾ വരുന്നത്.

അതേസമയം, അമേരിക്കൻ സർക്കാരിന്‍റെ കാര്യക്ഷമതാ വകുപ്പിന്റെ (DOGE) ചെലവ് ചുരുക്കൽ വിഭാ​ഗം മേധാവി സ്ഥാനത്തുനിന്ന് കോടീശ്വരൻ ഇലോൺ മസ്ക് ഒഴിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അമേരിക്കയുടെ ധനക്കമ്മി ഒരു ട്രില്യൺ ഡോളറായും ചെലവ് ഏകദേശം ആറ് ട്രില്യൺ ഡോളറായും കുറച്ചതിന് ശേഷം മെയ് അവസാനത്തോടെ സ്ഥാനം ഒഴിയാനാണ് മസ്ക് ആലോചിക്കുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide