വിൺതാണ്ടി കടൽതൊട്ട സുനിതയെ ആദ്യം വരവേറ്റത് ഒരു കൂട്ടം ഡോൾഫിനുകൾ – വിഡിയോ

ഫ്ലോറിഡ: 9 മാസത്തെ ബഹിരാകാശ ജീവിതത്തിന് ശേഷം സുനിത വില്യംസും സംഘവും ഭൂമിയിലെത്തിയപ്പോൾ ആദ്യം വരവേറ്റത് ഒരു കൂട്ടം ഡോൾഫിനുകൾ.

ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്പേസ് എക്സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്‌സൂള്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന കടലിലാണ് ലാൻഡ് ചെയ്തത്. പേടകം പാരച്യൂട്ടിൽ പറന്ന് കടലിൽ ഇറങ്ങിയ നിമിഷം തന്നെ ഒരു കൂട്ടം ഡോൾഫിനുകൾ പേടകത്തിനു ചുറ്റും വലവയ്ക്കുന്ന കാഴ്ച കാണാമായിരുന്നു.

നാസ കമന്റേറ്റർമാർ അവരെ റിക്കവറി ടീമിൻ്റെ ഭാഗം എന്നാണ് തമാശയായി വിശേഷിപ്പിച്ചത്.

Dolphins Surround Sunita and team in Occean

More Stories from this section

family-dental
witywide